മത അടിസ്ഥാന സംവരണം ആപത്ത്- ബി.ജെപി

ൈഹദരാബാദ്: മതാടിസ്ഥാനത്തിലുള്ള സംവരണം സാമൂഹിക അസ്ഥിരതയിലേക്കും മറ്റൊരു ‘പാകിസ്താന്റെ’ പിറവിയിലേക്കും നയിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു.മതാടിസ്ഥാനത്തിനുള്ള സംവരണത്തിന് ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ. അംബേദ്കർ പോലും എതിർത്തിരുന്നുവെന്ന് നായിഡു ചൂണ്ടിക്കാട്ടി.  മുസ്ലിം  സംവരണം വർധിപ്പിക്കാനുള്ള തെലങ്കാന സർക്കാറിെൻറ  നീക്കം ചൂണ്ടിക്കാട്ടിയായിരുന്നു കേന്ദ്ര മന്ത്രിയുടെ വിവാദ പരാമർശം. അംബേദ്കർ ജയന്തിയോട് അനുബന്ധിച്ച് ഹൈദരാബാദിൽ ബിെജപി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു  വെങ്കയ്യ നായിഡു.
സംവരണ തോത് വർധിപ്പിക്കുന്നത് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവായതുകൊണ്ടല്ല ബി.െജ.പി ഇതിനെ  എതിർക്കുന്നത്. മുമ്പ്  രാജശേഖര റെഡ്ഡിയും ചന്ദ്രബാബു നായിഡുവും അവിഭക്ത ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇത്തരം സംവരണത്തെ ബി.ജെ.പി എതിർത്തിരുന്നതായി അദ്ദേഹം പറ‍ഞ്ഞു.

Top