മോര്‍ബിയിൽ കോൺഗ്രസ് ആയുധമാക്കിയ തൂക്കുപാലം ദുരന്തം ഏറ്റില്ല; ബിജെപിയെ കൈവിടാതെ വോട്ടർമാർ

മോര്‍ബി: മോർബിയിൽ കോൺഗ്രസ്സിന് വീണു കിട്ടിയ ആയുധമായിരുന്നു 130 ലേറെ പേർ മരിച്ച തൂക്കുപാലം ദുരന്തം. തിരഞ്ഞെടുപ്പിൽ സംഭവത്തെ ബിജെപിക്ക് എതിരായ ആയുധമാക്കാൻ എല്ലാ പാർട്ടികളും കഴിയുന്നത്ര ശ്രമിച്ചു. എന്നാൽ ഇതൊന്നും വോട്ടിങ്ങിനെ ബാധിച്ചില്ല. ബിജെപി സ്ഥാനാർഥി കാന്തിലാൽ അമൃതിയ 3622 വോട്ടുകൾക്ക് ലീഡ് ചെയ്യുകയാണ്. സിറ്റിങ് എംഎൽഎയായ ബ്രിജേഷ് മെർജയ്ക്ക് പകരം അപകട സമയത്ത് രക്ഷാപ്രവർത്തനത്തിനിറങ്ങിയ കാന്തിലാൽ അമൃതിയയ്ക്ക് ബിജെപി സീറ്റ് നൽകുകയായിരുന്നു.

130 ലേറെ പേർ മരിച്ച തൂക്കുപാലം ദുരന്തമുണ്ടായ സമയത്ത് സ്വന്തം ജീവന് പോലും വില നൽകാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ കാന്തിലാൽ അമൃതിയയ്ക്ക് ബിജെപി സീറ്റ് നൽകി. ഇത് ഏറെ വിമർശനങ്ങൾക്കും ഇടയാക്കി.

Loading...