ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് തന്നെ; ബിജെപിക്ക് മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളായി

കഴക്കൂട്ടം ഉള്‍പ്പെടെ 4 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെയും, വി മുരളീധരന്റെയും നീക്കങ്ങള്‍ വെട്ടി ശോഭ സുരേന്ദ്രന്‍ തന്നെ കഴക്കൂട്ടത്ത് സ്ഥാനാര്‍ത്ഥിയായി.മുരളീധരന്റെ മണ്ഡലമായ കഴകൂട്ടത്ത് ഇത്തവണയും മത്സരിക്കാന്‍ മുരളീധരന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും കേന്ദ്ര നേതൃത്വം ശോഭ സുരേന്ദ്രന് അനുകൂല നിലപാടാണ് സ്വീകരിച്ചത്.

അതേ സമയം ശോഭ സുരേന്ദ്രന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് മുരളീധരനും വ്യക്തമാക്കി. കഴക്കൂട്ടത്തിന് പുറമെ കൊല്ലം, കരുനാഗപ്പള്ളി, മാനന്തവാടി സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മാനന്തവാടിയില്‍ മുകുന്ദന്‍ പള്ളിയറ, കരുനാഗപ്പള്ളിയില്‍ ബിറ്റി സുധീര്‍, കൊല്ലത്തു സുനില്‍ എന്നിവരാണ് സ്ഥാനാര്‍ഥികള്‍

Loading...