സ്ഥാനാർഥി പട്ടികയുമായി നേതാക്കൾ ഡെൽഹിക്ക്: മോദി കനിഞ്ഞാൽ ബിജെപിയിലെ മുതിർന്ന നേതാക്കൾ അങ്കത്തിന്

തിരുവനന്തപുരം: മുൻ അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ തിരിച്ചു വരവോടെ അരങ്ങുണർന്ന ബിജെപി ക്യാംപ് സ്ഥാനാർഥികളുടെ സാധ്യത പട്ടികയും തയാറാക്കി. മത്സരിക്കേണ്ട മണ്ഡലങ്ങളിൽ തർക്കം നിലനിൽക്കുന്നുണ്ടെങ്കിലും സ്ഥാനാർഥി വിഷയത്തിൽ സമവായത്തിലെത്തിയതായിട്ടാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. പാർട്ടി ദേശീയാധ്യക്ഷൻ അമിത്ഷായും പ്രധാമന്ത്രി നരേന്ദ്രമോദിയും പരിശോധിച്ച ശേഷമായിരിക്കും സ്ഥാനാർഥി ലിസ്റ്റ് പുറത്തു വിടുക.

മൂന്നു ദിവസത്തിനകം പ്രഖ്യാപനം ഉണ്ടാകുമെന്ന് എം.ടി രമേശ് വ്യക്തമാക്കിയിട്ടുണ്ട്. കുമ്മനം രാജശേഖരന്‍, പി. എസ്. ശ്രീധരന്‍ പിള്ള, കെ. സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍, വി.കെ സജീവന്‍, കെ. സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍, സി കൃഷ്ണകുമാര്‍, എം.ടി രമേശ്, കെ.പി ശ്രീശന്‍, എ.എന്‍ രാധാകൃഷ്ണന്‍, എ.എ അനൂപ്, പി.കെ കൃഷ്ണദാസ്, സികെ പത്ഭനാഭന്‍, കെ ശ്രീകാന്ത് എന്നിവരാണ്‌ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്ളത്.

Loading...

‌എന്നാല്‍, പാര്‍ട്ടി വിജയ സാധ്യത കല്‍പ്പിക്കുന്ന പത്തനംതിട്ട, പാലക്കാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ചൊല്ലിയുള്ള തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുകയാണ്. വിജയസാധ്യതയില്ലാത്ത മണ്ഡലം വേണ്ടെന്ന ഉറച്ച നിലപാടിലാണ് കെ സുരേന്ദ്രന്‍. പത്തനംതിട്ടയും തൃശൂരുമാണ് കെ. സുരേന്ദ്രന്‍ നോട്ടമിട്ടിരിയ്ക്കുന്നത്.