ബിജെപിയിലെ ഭിന്നത; നേതൃയോഗം ഇന്ന് കൊച്ചിയില്‍

ബിജെപി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും.പാർട്ടിയിൽ കടുത്ത ഭിന്നത നിലനിൽക്കെയാണ് രാവിലെ 10.30 ന് യോഗം ചേരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് നേതാക്കൾ തമ്മിലുള്ള ചേരിപ്പോര് അവസാനിപ്പിക്കണമെന്നാണ് കേന്ദ്ര നേതൃത്വത്തിൻ്റെ നിർദേശം.ഇതേത്തുടർന്നാണ് പ്രശ്ന പരിഹാരത്തിനായി ഇന്ന് യോഗം ചേരുന്നത്.

കേന്ദ്ര മന്ത്രി വി.മുരളീധരന് പുറമെ കേരളത്തിൻ്റെ ചുമതലയുള്ള കേന്ദ്ര നേതാക്കളായ സി.പി രാധാകൃഷ്ണൻ ,സുനിൽ കുമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.സംസ്ഥാന വൈസ് പ്രസിഡൻ്റുമാരും ജനറൽ സെക്രട്ടറിമാരും ഉൾപ്പടെ 54 ഭാരവാഹികൾ പങ്കെടുമെന്നാണ് നേതൃത്വം അറിയിച്ചിരിക്കുന്നത്. എന്നാൽ ഔദ്യോഗിക പക്ഷവുമായി ഇടഞ്ഞു നിൽക്കുന്ന ശോഭാ സുരേന്ദ്രൻ ഉൾപ്പടെയുള്ളവർ പങ്കെടുക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Loading...