Kerala News Top Stories

തിരുവനന്തപുരത്ത് താമര വിരിയില്ലെന്ന് സമ്മതിച്ച് ബിജെപി… സുരേന്ദ്രന്റെ ജയം ഉറപ്പ്…. ക്രോസ് വോട്ടിങ് നടന്നുവെന്ന് കുമ്മനം

തിരുവനന്തപുരത്തേക്കാള്‍ ജയ സാധ്യത പത്തനംതിട്ടയിലാണെന്ന് ബി.ജെ.പി വിലയിരുത്തല്‍. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഈ വിലയിരുത്തല്‍. എന്നാല്‍ കെ.സുരേന്ദ്രന്റെ വിജയം ഉറപ്പെന്ന് നേതൃയോഗം വിലയിരുത്തി.

“Lucifer”

പമ്പയില്‍ ഇന്ന് മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച കുമ്മനം രാജശേഖരനും ആത്മവിശ്വാസം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നുവെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടാകാമെന്നാണ് കുമ്മനം രാജശേഖരന്‍ പറഞ്ഞത്.

സിപിഎമ്മില്‍ നിന്ന് യുഡിഎഫിലേക്ക് വോട്ടുകള്‍ മറിക്കാനാണ് സാധ്യത. പാര്‍ട്ടികളുടെ കേഡര്‍മാര്‍ മാത്രം അറിഞ്ഞ് കൊണ്ട് നടത്തുന്നതാണ് ക്രോസ് വോട്ടിങ്. ബിജെപി വിജയിക്കരുതെന്ന ഒറ്റ ലക്ഷ്യമാണ് ക്രോസ് വോട്ടിങിനുള്ള കാരണം. എല്‍ഡിഎഫുകാര്‍ യുഡിഎഫിന് ഇങ്ങനെ വോട്ട് മറിച്ചതിന്റെ വ്യക്തമായ സൂചനകളുണ്ട്. അങ്ങനെ നടന്നോ എന്ന് 23ന് തെളിയുമെന്നും കുമ്മനം പറഞ്ഞു.

ബിജെപിക്ക് തിരുവനന്തപുരത്ത് പ്രതീക്ഷ നഷ്ടപ്പെട്ടു എന്ന് വ്യക്തമാക്കുന്നതാണ് കുമ്മനത്തിന്റെ വാക്കുകള്‍ എന്നാണ് ചില രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ വിജയം ഉറപ്പെന്ന് ബി.ജെ.പി പാര്‍ലമെന്റ് മണ്ഡലം നേതൃയോഗം വിലയിരുത്തി. വലിയഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സുരേന്ദ്രന്‍ ജയിക്കുമെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം.

രണ്ടാംതവണയാണ് ബി.ജെ.പി പത്തനംതിട്ട മണ്ഡലത്തില്‍ നേതൃയോഗം ചേരുന്നത്. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ ഏകീകരണം ഉണ്ടായി എന്നാണ് വിലയിരുത്തല്‍. ഇത് ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാക്കി. യു.ഡി.എഫ്, എല്‍.ഡി.എഫ് കോട്ടകളില്‍ വിള്ളലുണ്ടാക്കിയതിനൊപ്പം രണ്ടുമുന്നണികളുടേയും വോട്ട് നേടാനായി എന്നുമാണ് വിലയിരുത്തല്‍.

ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണം സംസ്ഥാനത്ത് ഏറ്റവും ഫലപ്രദമായി പ്രതിഫലിച്ചത് പത്തനംതിട്ടയില്‍ ആണെന്നാണ് ബിജെപി നിരീക്ഷണം. ഹിന്ദു വോട്ട് എകീകരണം ഉണ്ടായി. ഇതിന്റെ ഗുണം കിട്ടുക കെ സുരേന്ദ്രന് തന്നെയായിരിക്കും. മറുവശത്ത് ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമായി ഉണ്ടായിട്ടില്ല. നായര്‍ വോട്ടുകളില്‍ വലിയ ശതമാനം ലഭിച്ചിട്ടുണ്ട്. ഈഴവ വോട്ടുകളും അനുകൂലമായിട്ടുണ്ട്.

20000 മുതല്‍ 30000 വരെ വോട്ടുകള്‍ നേടി വിജയിക്കുമെന്നാണ് പാര്‍ട്ടി കീഴ് ഘടകങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേതൃത്വത്തിന്റെ നിരീക്ഷണം. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കേരളത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പികെ കൃഷ്ണദാസ് പറഞ്ഞു.

ആദ്യ ഘട്ടത്തിലെ അവലോകന യോഗത്തേക്കാള്‍ പ്രതീക്ഷയിലാണ് നേതാക്കളുള്ളത്. ചികിത്സയില്‍ അയതിനാല്‍ രണ്ടാം ഘട്ട അവലോകനയോഗത്തില്‍ പത്തനംതിട്ട സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ പങ്കെടുത്തില്ല.

അതേസമയം ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ടോ എന്നകാര്യത്തിലെ ആശങ്ക യോഗത്തില്‍ ഒരു വിഭാഗം പങ്കുവച്ചു. ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരുമുന്നണിയിലേയ്ക്ക് മാത്രമായി കേന്ദ്രീകരിച്ചിട്ടുണ്ടെങ്കില്‍ അത് ബി.ജെ.പിക്ക് ദോഷമുണ്ടാക്കും എന്നും നേതൃയോഗം വിലയിരുത്തി.

Related posts

വിവാഹത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് വധു കാമുകനൊപ്പം മുങ്ങി, പിന്നീട് സംഭവിച്ചത്

subeditor10

സോളാർ ജോപ്പനേ പോലീസ് പിടികൂടി, സരിത കൂട്ടിൽ ഉമ്മൻ ചാണ്ടിയേ കുഴിയിൽ ചാടിച്ച മുൻ പി.എ

subeditor

എസ് സി റ്റി യില്‍ കാലുറയ്ക്കാതെ എസ് എഫ് ഐ

ജോ​യ് ആ​ലു​ക്കാ​സി​ന്‍റെ അമെ​രി​ക്ക​യി​ലെ ര​ണ്ടാ​മ​ത്തെ ഷോ​റൂം ന്യൂ ​ജേ​ഴ്സി​യി​ലെ എ​ഡി​സ​ണി​ല്‍ ശനിയാഴ്ച പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ക്കും

Sebastian Antony

ട്രമ്പിന് പുടിന്റെ കത്ത്; വളരെ നല്ല കത്തെന്നും, ശരിയായ ചിന്തകളെന്നും ട്രമ്പിന്റെ പ്രശംസ

Sebastian Antony

സ്‌കൂളിന്റെ പടി കാണാത്ത എം.എം മണി, ഡാം തുറന്നുവിട്ട് കേരളത്തെ പ്രളയത്തില്‍ മുക്കി ,എ. എന്‍. രാധാകൃഷ്ണന്‍

അതിർത്തി കടന്നാൽ ഇന്ത്യയെ നേരിടും, കാശ്മീരികൾക്ക് എല്ലാ സഹായവും നല്കും-പ്രകോപനവുമായി പാക്ക് സർവ്വകക്ഷിയോഗം

subeditor

നിപ്പ: ഒരാൾകൂടി മരിച്ചു, മരണം 12, മൃതദേഹം പോലും കാണാനാവാതെ ഉറ്റവർ

subeditor

യുവതിയുടെ അശ്ശീല വീഡിയോ പോസ്റ്റ് ചെയ്ത കോൺഗ്രസ് നേതാവ് പിടിയിൽ

വ്യവസായ വകുപ്പില്‍ വന്‍ അഴിച്ചുപണി; റിയാബ് ചെയര്‍മാന്‍ അടക്കം ഉള്ളവരെ മാറ്റി

‘എനിക്കും ഒരു മകളുണ്ട് അതേ ഞാന്‍ ചിന്തിച്ചുള്ളൂ’; ബസ് മാറിക്കയറിയ വിദ്യാര്‍ത്ഥിനിയെ സുരക്ഷിതമായി ഏല്‍പ്പിച്ച് കണ്ടക്ടര്‍; നന്ദി അറിയിച്ച് പിതാവ്, പോസ്റ്റ് വൈറലാകുന്നു

main desk

അതിർത്തിയിൽ പാകിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനം