ഭോപാല്‍: അങ്കണവാടികളില്‍ കുട്ടികള്‍ക്ക് മുട്ട ഉള്‍പ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ തീരുമാനത്തിനെതിരെ മധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോപാല്‍ ഭാര്‍ഗവ. മാംസാഹാരം ഇന്ത്യയുടെ സംസ്‌കാരത്തിന് ചേരാത്തതാണെന്നും ഇന്ന് മുട്ട കൊടുക്കും പിന്നീട് അവര്‍ കോഴിയെ കഴിക്കും, ശേഷം അവര്‍ ആടിനെ കഴിക്കും എന്നും ശേഷം അവര്‍ നരഭോജികളായി മാറുമെന്നുമായിരുന്നു ഗോപാല്‍ ഭാര്‍ഗവ പറഞ്ഞത്.
അങ്കണവാടികളില്‍ മുട്ട വിതരണം ചെയ്യുന്നതിനെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബി.ജെ.പി നേതാവുകൂടിയായ ഗോപാല്‍ ഭാര്‍ഗവ.മദ്ധ്യപ്രദേശിലെ 42 ശതമാനം കുട്ടികളും പോഷകാഹാര കുറവ് നേരിടുന്നവരാണ്. ഇത് പരിഹരിക്കുന്നതിനായാണ് സര്‍ക്കാര്‍ അങ്കണവാടികളില്‍ കുട്ടികള്‍ക്ക് മുട്ട വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനെതിരെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
നേരത്തേ മുട്ടയ്ക്ക് പകരം മുരിങ്ങാകോല്‍ നല്‍കിയാല്‍ മതിയെന്നായിരുന്നു ബി.ജെ.പി സര്‍ക്കാരിനോട് നിര്‍ദേശിച്ചത്.
എന്നാല്‍ പ്രതിപക്ഷത്തിന് അവര്‍ക്കിഷ്ടമുള്ളത് പറയാം. പോഷകാഹാരക്കുറവിന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറയുന്നത് കുട്ടികളുടെ ആരോഗ്യത്തിന് മുട്ട നല്ലതാണ് എന്നാണ്. അതുമാത്രമല്ല, മുട്ട നോണ്‍വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ വരുന്നതുമല്ല. അത് വെജിറ്റേറിയന്‍ വിഭാഗത്തില്‍പ്പെട്ടതുമാണ് എന്നാണ് ആരോഗ്യമന്ത്രി ഇമര്‍ത്തി ദേവി പ്രതികരിച്ചത്..
മുട്ട നല്‍കാനുള്ള തീരുമാനം ഹിന്ദുക്കളുടെ മതപരമായ വികാരത്തെ വൃണപ്പെടുത്തുമെന്നാണ് വാദം. മാംസാഹാരം കഴിക്കുന്നത് ഭാരതത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം പറയുന്നു
2015ല്‍ ശിവരാജ് സിങ് സര്‍ക്കാരാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ നിന്നും മുട്ട ഒഴിവാക്കാന്‍ തീരുമാനിച്ചത്. നിലവിലെ കണക്കനുസരിച്ച് മധ്യപ്രദേശില്‍ പോഷഹാരക്കുറവുള്ള കുട്ടികളുടെ എണ്ണം 42 ശതമാനത്തില്‍ കൂടുതലാണ്.
ഇതോടെയാണ് പോഷഹാകാരക്കുറവ് പരിഹരിക്കുന്നതിന് വേണ്ടി അടുത്ത മാസം മുതല്‍ അംഗന്‍വാടിയിലെ കുട്ടികളുടെ ഉച്ചഭക്ഷണത്തില്‍ മുട്ട ഉള്‍പ്പെടുത്താന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചത്.
ഭക്ഷണത്തിന്റെ പേരിൽ ബിജെപി നേതാക്കൾ വിവാദത്തിലാകുന്നത് ഇത് ആദ്യമല്ല.
ദളിതർക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാൻ ലക്ഷ്യമിട്ട് ബിജെപി തുടങ്ങിയ പ്രചാരണ പരിപാടി നേരത്തെ വിവാദം ആയിരുന്നു. ദളിതന്റെ വീട്ട് സന്ദർശിച്ച് ഭക്ഷണം കഴിച്ചെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചത് തിരിച്ചടിയായത് ഉത്തർപ്രദേശിലെ മന്ത്രിയായ സുരേഷ് റാണയ്ക്കാണ്.
അദ്ദേഹവും ചില ബിജെപി നേതാക്കളും ചേർന്ന് ദളിതനായ രജനീഷ്കുമാറിന്റെ വീട്ടിലെത്തി് ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും വാർത്തയും പാർട്ടി പുറത്തുവിട്ടിരുന്നു.
എന്നാൽ, മന്ത്രിയും സംഘാംഗങ്ങളും കഴിച്ചത് ആ വീട്ടിലുണ്ടാക്കിയ ആഹാരമല്ലെന്നും വരുമ്പോൾ അവർ തന്നെ കൊണ്ടുവന്ന ആഹാരമാണെന്നുമായിരുന്നു പിന്നീട് വന്ന റിപ്പോർട്ടുകൾ.
പ്രധാനമന്ത്രിയുടെ ദളിത് സമ്പർക്ക പരിപാടിയുടെ ഭാഗമായാണ് ബിജെപി മന്ത്രിമാർ ദളിത് ഭവനങ്ങൾ സന്ദർശിക്കുന്നതും ദളിതർ പാചകം ചെയ്ത ആഹാരം കഴിക്കുന്നതും. നിരവധി ബിജെപി നേതാക്കൾ പരിപാടിയുടെ ഭഗാമാവുകയും വാർത്തകളിലിടം പിടിയ്ക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് സുരേഷ് റാണയെ സംബന്ധിച്ച് പുറത്തുവന്നിരിക്കുന്ന വിവരങ്ങൾ.
അലിഗഡിലെ ലോഹാഗാഥ് ഗ്രാമത്തിൽ ദളിത് സമുദായാംഗത്തിന്റെ വീട്ടിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ സുരേഷ് റാണ അവിടെ നിന്ന് കഴിച്ചത് കേറ്ററിംഗ് സർവ്വീസകാർ നേരത്തെ തയ്യാറാക്കി കൊടുത്തുവിട്ട ഭക്ഷണമാണെന്നാണ് പിന്നീട് പുറത്തുവന്നിരിക്കുന്ന വിവരം.