‘രാഹുല്‍ ഗാന്ധിയുടെ മനോനിലയ്ക്ക് എന്തോ തകരാര്‍ പറ്റിയിട്ടുണ്ട്’; ബിജെപി നേതാവ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവായ മനോജ് തിവാരി. രാഹുലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്. യശസുള്ള രാജ്യമായി രാഹുല്‍ ഇന്ത്യയെ കാണുന്നില്ലെന്ന് മനോജ് തിവാരി പറഞ്ഞു. ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവായ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് മനോജ് തിവാരി രംഗത്തെത്തിയത്.

യശസുള്ള രാജ്യമായി രാഹുല്‍ ഇന്ത്യയെ കാണുന്നി. രാഹുലിന്റെ അനവസരത്തിലുള്ള ഇത്തരം പ്രതികരണങ്ങള്‍ അതാണ് സൂചിപ്പികക്കുന്നത്. രാഹുലിന്റെ മമനോനിലയ്ക്ക് എന്താ തകരാര്‍ സംഭവിച്ചിട്ടുണ്ടെന്നും മനോജ് തീവാരി പറഞ്ഞു. നേരത്തെ പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി ഇതുപോലെ മോശം പരാമര്‍ശങ്ങള്‍ നടത്തിയിരുന്നുവെന്നും അതിന്റെ ഫലമെന്തായിരുന്നുവെന്ന് മറക്കരുതെന്നും ബി ജെ പി നേതാവ് ഓര്‍മിപ്പിച്ചു.

Loading...

കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവേയാണ് രാജ്യത്ത് പെണ്‍കുട്ടികള്‍ക്ക് ഒരുവിധ സുരക്ഷയുമില്ലെന്ന് രാഹുല്‍ പറഞ്ഞത്. ഇന്ത്യ ബലാത്സംഗങ്ങളുടെ നാടായി മാറിയിരിക്കുകയാണെന്നും മോദി ഇതേക്കുറിച്ച് ഒന്നും മിണ്ടുന്നില്ലെന്നും പറഞ്ഞ രാഹുല്‍ പ്രധാനമന്ത്രി ഇപ്പോഴും മതങ്ങളെക്കുറിച്ചാണ് പറയുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി വീണ്ടും തിരിച്ചെത്തുമെന്ന സൂചന നല്‍കി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പരാജയം നേരിട്ടതിനു പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം നടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായത് രാഹുല്‍ ഗാന്ധി മാത്രമാണെന്ന് വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ എല്ലാ സംസ്ഥാന ഘടകങ്ങളും രാഹുലിന്റെ തിരിച്ചുവരവ് ആവശ്യപ്പെട്ട് രംഗത്തുണ്ട്. ഈ ആവശ്യം രാഹുലിന്റെ പരിഗണനയിലാണ്, വേണഗോപാല്‍ കൂട്ടിച്ചേര്‍ത്തു. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മടിയുള്ള നേതാവല്ല രാഹുല്‍ ഗാന്ധി. രാഹുല്‍ ഉടന്‍ അധ്യക്ഷ പദത്തിലേക്ക് മടങ്ങിയെത്തുമെന്നാണ് വിശ്വസിക്കുന്നത്, അദ്ദേഹം വ്യക്തമാക്കുന്നു.

അടുത്ത വര്‍ഷം ആദ്യം നിലവിലെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം സോണിയാ ഗാന്ധി രാജിവെച്ചേക്കുമെന്നും അധ്യക്ഷ സ്ഥാനത്തേക്ക് മകന്‍ തിരിച്ചെത്തിയേക്കുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. രാഹുല്‍ ഗാന്ധിയുടെ തിരിച്ചുവരവ് അനിവാര്യമാണെന്നും ഇത് ജനുവരി 15 നുള്ളില്‍ ഏത് സമയത്തും സംഭവിച്ചേക്കാമെന്നും മറ്റൊരു കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹ്ല ഷെറിന്റെ വീടും സര്‍വജന സ്‌കൂളും രാഹുല്‍ ഗാന്ധി എം പി സന്ദര്‍ശിച്ചു. മൂന്ന് ദിവസത്തെ വയനാട് മണ്ഡല പര്യടനത്തിന്റെ ഭാഗമായിട്ടാണ് രാഹുല്‍ ഗാന്ധി ഷെഹ്ലയുടെ വീടും സ്‌കൂളും സന്ദര്‍ശിച്ചത്. നമ്മുടെ കുട്ടികള്‍ സ്‌കൂളുകളില്‍ പാമ്പുകടിയേറ്റ് മരിക്കേണ്ടി വരുന്നത് സങ്കടകരമാണെന്ന് രാഹുല്‍ പറഞ്ഞു.

വേണ്ടത്ര ആരോഗ്യ രംഗങ്ങള്‍ വയനാട്ടില്‍ ഇല്ലെന്നാണ് ഇത്തരം സംഭവം സൂചിപ്പിക്കുന്നത്. ഇത്തരം അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ വയനാട്ടില്‍ ആരോഗ്യ സംവിധാനമൊരുക്കണം. മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ സ്ഥലം സംബന്ധിച്ച് തീരുമാനത്തില്‍ തന്റെ ഇടപെടല്‍ ഉണ്ടാവും. ആരെയും കുറ്റപ്പെടുത്താനല്ല താന്‍ വന്നതെന്നും രാഹുല്‍ പറഞ്ഞു.