ക്രൂരമായ പകപോക്കൽ, ബി.ജെ.പി നേതാവിന്റെ വീട് കരി ഓയിലിൽ മുക്കി, കിണറ്റിൽ വിസർജ്യവും, ബാർഷോപ്പ് മാലിന്യങ്ങളും

പരപ്പനങ്ങാടി: രാഷ്ട്രീയം എന്തായാലും ഇത്തരം ക്രൂരത പാടില്ല. ബി.ജെ.പി നേതാവിന്റെ പുത്തൻ വീട് കരി ഓയിലിൽ കുളിപ്പിച്ചു. എന്നിടും പക തീരാതെ പുതിയ കിണറിൽ വിസർജ്യവും, സമീപത്തേ ബാർബർ ഷോപ്പിലേ മുടിയും മാലിന്യവും തള്ളി. ഭാരതീയ ജനതാപാര്‍ട്ടിയുടെ പരപ്പനങ്ങാടി ഏരിയ പ്രസിഡണ്ടായ പരപ്പനങ്ങാടി ചിറമംഗലം പൂരപ്പുഴ കാട്ടില്‍ ഉണ്ണികൃഷ്‌ണന്റെ വീടിന് നേരെയാണ് ഈ കടുംകൈ. രാഷ്‌ട്രീയ പകപോക്കലിന്റെ ഭാഗമായുളളതായിരിക്കാം ഇതെന്നാണ്‌ ഉണ്ണികൃഷ്‌ണന്‍ പറയുന്നത്‌. പത്രവിതണക്കാരനായ ഉണ്ണികൃഷ്‌ണന്‍ പ്രദേശത്ത് എല്ലാവർക്കും പ്രിയപ്പെട്ട ആളാണ്‌.സാമ്പത്തിക പരാതീനതകൾ മൂലം 10വർഷമായി തുടങ്ങിയ വീട് പണി തീർന്ന് വരുന്നതേയുള്ളു.
രാത്രിയുടെ മറവിലാണ്‌ ഇത്തരത്തില്‍ സാമൂഹ്യദ്രോഹികള്‍ വിളഞ്ഞാടിയത്‌. പത്തു വര്‍ഷത്തോളമായി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ പണി പൂര്‍ത്തിയായി വരുന്നേയുളളൂ.