ബിജെപിക്കുള്ളിലെ വിഭാഗീയത;പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന് ബിജെപി നേതാവ്

പത്തനംതിട്ടസംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് ബിജെപി മുന്‍ സംസ്ഥാന സമിതി അംഗം പാര്‍ട്ടി വിട്ടു സിപിഐഎമ്മില്‍ ചേര്‍ന്നു.2006 ലെ നിയമ സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട റാന്നിയില്‍ നിന്ന് മത്സരിച്ച പ്രസാദ് എന്‍ ഭാസ്‌കരന്‍ ആണ് ബിജെപി വിട്ടത്.സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയായിരുന്നു മുന്‍ സംസ്ഥാന സമിതി അംഗമായ പ്രസാദ് എന്‍ ഭാസ്‌കരന്‍ ബിജെപി വിട്ടത്.

നിലവില്‍ ബിജെപിക്കുള്ളില്‍ കടുത്ത വിഭാഗീയത ആണ് നിലനില്‍ക്കുന്നതെന്നും ആരെയും അംഗീകരിക്കാത്ത പ്രവര്‍ത്തന രീതിയാണ് നേതൃത്വം നടത്തുന്നതെന്നും ആണ് പ്രസാദ് ഭാസ്‌കരന്‍ പറഞ്ഞു. 30 വര്‍ഷമായി ബിജെപിയില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു.2006 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തെ പ്രതിനിധാനം ചെയ്ത് പ്രസാദ് ബിജെപി ടിക്കറ്റില്‍ മത്സരിച്ചിട്ടുണ്ട്.പത്തനംതിട്ട സിപിഐഎം ജില്ലാ കമ്മിറ്റി ഓഫസിലെത്തി പ്രസാദ് എന്‍. ഭാസ്‌കരന്‍ മുതിര്‍ന്ന നേതാക്കളുമായി കൂടികാഴ്ച നടത്തി. ജില്ലാ സെക്രട്ടി കെ.പി. ഉദയഭാനുവിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.

Loading...