അടിപതറി ബി.ജെ.പി, കരുത്തരായ നേതാക്കൾ കൂട്ടമായി പാർട്ടിവിടുന്നു

മധ്യപ്രദേശ് ഇന്ത്യയിൽ ബി.ജെ.പിയുടെ വലിയ ദുരന്തത്തിന്റെ തുടക്കം ആകുമോ? ദേശീയ തലത്തിൽ പാർട്ടിയെ ആടിമുടി ഉലക്കുന്ന കൂട്ട രാജികൾ നടക്കുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്ക് ഒന്നിന് പിറകെ ഒന്നായി അടികള്‍ വരുന്നു. പാര്‍ട്ടിയുടെ പല നേതാക്കളും മറുകണ്ടം ചാടുകയോ പാര്‍ട്ടി വിടുകയോ ചെയ്യുന്നതാണ് സംസ്ഥാന-ദേശീയ നേതൃത്വം നേരിടുന്ന പ്രധാന വെല്ലുവിളി. രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് ഈ വെല്ലുവിളി ബിജെപി ഉയര്‍ന്ന തോതില്‍ നേരിടുന്നത്.നവംബര്‍ 28നാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ്.   അതിനിടെ, മുതിര്‍ന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സര്‍താജ് സിങ് കോണ്‍ഗ്രസിസില്‍ ചേര്‍ന്നു. തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പട്ടികയില്‍ സ്ഥാനമില്ലെന്ന് കണ്ടാണ് അദ്ദേഹം ബിജെപി വിട്ടത്. രണ്ടുതവണ എംഎല്‍എ ആയ വ്യക്തിയാണ് ഇദ്ദേഹം. രാജിവച്ച പിന്നാലെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നു.

ഹോഷങ്കാബാദ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കും.കഴിഞ്ഞ 58 വര്‍ഷമായി ബിജെപി-ആര്‍എസ്എസ് ആശയത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് സര്‍താജ് സിങിന്റെ കുടുംബം. ബിജെപി കൈവിട്ടപ്പോള്‍ കോണ്‍ഗ്രസ് ഇരുകൈയ്യും നീട്ടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ ഹോഷങ്കാബാദില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയ വ്യക്തിയാണ് സര്‍താജ് സിങ്.

രാജസ്ഥാനില്‍ മന്ത്രി രാജിവച്ചതിന് പിന്നാലെ എംഎല്‍എയും ബിജെപി വിട്ടു. ഈ വിവാദം തണുപ്പിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതിനിടെയാണ് മധ്യപ്രദേശില്‍ മുന്‍ മേയറും ബിജെപിയുടെ തീപ്പൊരി നേതാവുമായ സമീക്ഷ ഗുപ്ത രാജിവെച്ചിരിക്കുന്നത്. ഇപ്പോഴിതാ പ്രമുഖ എംപി ഹരീഷ് മീണയും രാജിവച്ചിരിക്കുന്നു. ബിജെപിക്ക് വന്‍ തിരിച്ചടിയായത് മാനവേന്ദ്ര സിങിന്റെ രാജിയായിരുന്നു. ഒട്ടേറെ അനുയായികളുള്ള നേതാവാണ് മാനവേന്ദ്ര സിങ്. മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങിന്റെ മകന്‍. രജപുത്ര വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തി. ഇദ്ദേഹം ഇത്തവണ കോണ്‍ഗ്രിസിനൊപ്പമാണ്. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചിടയാണ് ഇദ്ദേഹത്തിന്റെ കൂറുമാറ്റം.

ബിജെപിക്ക് വന്‍ തിരിച്ചടിയായത് മാനവേന്ദ്ര സിങിന്റെ രാജിയായിരുന്നു. ഒട്ടേറെ അനുയായികളുള്ള നേതാവാണ് മാനവേന്ദ്ര സിങ്. മുന്‍ കേന്ദ്രമന്ത്രി ജസ്വന്ത് സിങിന്റെ മകന്‍. രജപുത്ര വിഭാഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തി. ഇദ്ദേഹം ഇത്തവണ കോണ്‍ഗ്രിസിനൊപ്പമാണ്. തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചിടയാണ് ഇദ്ദേഹത്തിന്റെ കൂറുമാറ്റം.മധ്യപ്രദേശില്‍ ബിജെപിയുടെ എണ്ണിപ്പറയാന്‍ സാധിക്കുന്ന വനിതാ നേതാവായിരുന്നു പത്മ ശുക്ല. അവര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പ്രധാന വനിതാ നേതാവായ സമീക്ഷ ഗുപ്ത രാജിവച്ചിരിക്കുന്നത്. ഗ്വാളിയോറിലെ മുന്‍ മേയറാണ് സമീക്ഷ. ഇവര്‍ ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ എന്ന് പ്രഖ്യാപിച്ചിട്ടില്ല.സമീക്ഷ മറ്റൊരു പാര്‍ട്ടില്‍ ചേരുമെന്ന് പ്രഖ്യാപിച്ചില്ലെങ്കിലും അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിക്കെതിരെ മല്‍സരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

 

Top