സ്ത്രീകളേ… തെറ്റായരീതിയിൽ നോക്കരുത്, ഇത് മോദിയാണ്, നെഹ്രുവല്ല… നെഹ്രു സ്ത്രീലമ്പടനെന്ന് ബി.ജെ.പി. എം.എൽ.എ

മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിനെ സ്ത്രീലമ്പടനെന്ന് അധിക്ഷേപിച്ച് ഉത്തർപ്രദേശിൽനിന്നുള്ള ബി.ജെ.പി.യുടെ എം.എൽ.എ. വിക്രം സിങ് സെയ്നി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ അദ്ദേഹത്തെ പ്രശംസിക്കുന്നതിനിടെയാണ് സെയ്നി നെഹ്രുവിനെ അവഹേളിച്ചത്.

ലോകനേതാക്കളോടൊപ്പം നിൽക്കുന്ന മോദിയുടെ പഴയചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെക്കുന്നതിനിടെ സെയ്നി നൽകിയ അടിക്കുറിപ്പാണു വിവാദമായത്. ചിത്രത്തിൽ നോർവേ പ്രധാനമന്ത്രി എർന സോൾബെർഗ് മോദിയെ നോക്കിനിൽക്കുകയാണ്.

Loading...

“ഭാരത മാതാവിന്റെ മഹത്ത്വം മാത്രമാണു മോദിജി കാണുക. ഭാരതമാതാവിന്റെ ഈ മകനെ സ്തുതിക്കുക. സ്ത്രീയേ… തെറ്റായരീതിയിൽ അദ്ദേഹത്തെ നോക്കരുത്. അദ്ദേഹം മോദിയാണ്, നെഹ്രുവല്ല”- ചിത്രത്തിനൊപ്പം നൽകിയ അടിക്കുറിപ്പിൽ സെയ്നി പറയുന്നു. ഇതേക്കുറിച്ചു ചോദിച്ച മാധ്യമപ്രവർത്തകരോടു നിലപാട് വ്യക്തമാക്കുന്നതിനിടെ നെഹ്രു കുടുംബത്തെയും സെയ്നി അവഹേളിച്ചു.

“രാഷ്ട്രീയക്കാരിയായ സ്ത്രീ അദ്ദേഹത്തെ (മോദിയെ) തുറിച്ചുനോക്കുകയായിരുന്നു. രാജ്യത്തെക്കുറിച്ചല്ലാതെ മോദിക്ക് ഒന്നുമറിയില്ല. ബ്രിട്ടീഷുകാരുടെ സഹായത്തോടെ രാജ്യത്തെ വിഭജിച്ച നെഹ്രു വിഷയലമ്പടനാണ്. നെഹ്രുവിന്റെ മുഴുവൻ കുടുംബാംഗങ്ങളും കാമാസക്തി നിറഞ്ഞവരാണ്.

രാജീവ് ഗാന്ധി ഇറ്റലിയിൽനിന്നാണു വിവാഹം കഴിച്ചത്. ഇങ്ങനെയാണ് നെഹ്റുവിന്റെ മുഴുവൻ കുടുംബാംഗങ്ങളും പ്രവർത്തിക്കുന്നതെന്നും സെയ്നി അവഹേളിച്ചു.