രണ്ടാം ഭാര്യയുമൊത്ത് കറക്കം, ബിജെപി എംഎല്‍എയ്ക്ക് ആദ്യ ഭാര്യയുടെ നേത്വത്തില്‍ നാട്ടുകാരുടെ തല്ല് (വീഡിയോ)

രണ്ടാം ഭാര്യയുമായി കറക്കം, പലകാര്യങ്ങള്‍ക്കും ഒപ്പം കൂട്ടുന്നത് രണ്ടാം ഭാര്യയെ ഒടുവില്‍ ബിജെപി എംഎല്‍എയെ ആദ്യ ഭാര്യയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തല്ലി. മഹാരാഷ്ട്രയിലെ അര്‍ണി എംഎല്‍എ രാജു നാരായണ്‍ ടോഡ്‌സത്തിനാണ് ആദ്യ ഭാര്യയുടെ നേതൃത്വത്തില്‍ പൊതിരെ തല്ലുകിട്ടിയത്. ഒരു കായികമേളയുടെ ഉദ്ഘാടനം കഴിഞ്ഞ് രണ്ടാം ഭാര്യ പ്രിയ ഷിന്‍ഡെയ്‌ക്കൊപ്പം മടങ്ങവെയാണ് എംഎല്‍എയ്ക്ക് അടികിട്ടിയത്.

രാജു നാരായണന്റെ 42-ാം പിറന്നാള്‍ ആഘോഷം പ്രിയയും പാര്‍ട്ടി പ്രവര്‍ത്തകരും ആഘോഷിക്കുന്നതിന് ഇടയിലേക്കു ആദ്യ ഭാര്യയും ട്രൈബല്‍ അധ്യാപികയുമായ അര്‍ച്ചനയും അമ്മായിഅമ്മയും അനുയായികളും എത്തുകയായിരുന്നു. ‘രണ്ടാംഭാര്യ’ ആയ പ്രിയയെ ചീത്ത പറഞ്ഞശേഷം അര്‍ച്ചനയും എംഎല്‍എയുടെ അമ്മയും ചേര്‍ന്ന് മര്‍ദ്ദിക്കാന്‍ തുടങ്ങി.

പ്രിയയ്ക്ക് നേരയുള്ള അടി തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് എംഎല്‍എയ്ക്ക് അമ്മയുടെ മര്‍ദനമേറ്റത്. ഇതിനു പിന്നാലെ അര്‍ച്ചനയ്ക്ക് നീതി വേണമെന്നാവശ്യപ്പെട്ട് അണികള്‍ രോഷാകുലരായി. വാക്കുതര്‍ക്കത്തിനിടെ എംഎല്‍എയെ നാട്ടുകാര്‍ മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ വൈറലായി.