ബിജെപി എംഎല്‍എയുടെ മകള്‍ ദളിത് യുവാവിനെ വിവാഹം കഴിച്ചു; പിന്നാലെ ഭീഷണി

 

അന്യ മതത്തില്‍പെട്ട യുവാവിനെ വിവാഹം കഴിച്ചതി???െന്റ പേരില്‍ ബി.ജെ.പി. എം.എല്‍.എയായ പിതാവ് ഭീഷണിപ്പെടുത്തുന്നതായി മകളുടെ പരാതി. ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ. രാജേഷ് മിശ്രയുടെ മകള്‍ സാക്ഷി മിശ്രയാണ് സമൂഹമാധ്യങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

ദലിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവും സാക്ഷിയും തമ്മില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. പിതാവ്? അയച്ച ഗുണ്ടകളില്‍ നിന്നും ഒളിച്ച്? ജീവിക്കുകയാണ്?. സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണം. ഭര്‍ത്താവിനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുന്നത്? അവസാനിപ്പിക്കണം. സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാന്‍ തങ്ങളെ അനുവദിക്കണമെന്നും സാക്ഷി ലൈവ്? വിഡിയോയിലൂടെ അഭ്യര്‍ഥിച്ചു.
തനിക്കും ഭര്‍ത്താവിനും അദ്ദേഹത്തി???െന്റ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവും സഹോദരനുമായിരിക്കും ഉത്തരവാദികളെന്നും സാക്ഷി വീഡിയോയിലൂടെ വ്യക്തമാക്കി.

മറ്റൊരു വിഡിയോയില്‍ ത​​​െന്‍റയും ഭര്‍ത്താവി​​​െന്‍റയും ജീവന്‍ അപകടത്തിലാ​െണന്നും പൊലീസ്​ സുരക്ഷ നല്‍കണമെന്നും സാക്ഷി മിശ്ര ആവശ്യപ്പെട്ടു.

യുവതിയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ദമ്ബതികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ആര്‍.കെ പാണ്ഡെ അറിയിച്ചു. അതേസമയം സാക്ഷിയും ഭര്‍ത്താവും എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്ന് ഡി.ഐ.ജി പ്രതികരിച്ചു. എന്നാല്‍ മകളുടെ ആരോപണത്തെ കുറിച്ച്‌ എം.എല്‍.എ പ്രതികരിച്ചിട്ടില്ല.