വാഹനാപകടത്തിർ ബിജെപി എംഎൽഎയുടെ മകൻ അടക്കം ഏഴ് പേർ മരിച്ചു

മുംബൈ:മഹാരാഷ്ട്രയിൽ ബിജെപി എംഎൽഎയുടെ മകൻ ഉൾപ്പെടെ ഏഴ് പേർ വാഹനാപകടത്തിൽ മരിച്ചു. എംഎൽഎ വിജയ് രഹാങ്കഡേലിന്റെ മകൻ അവിഷ്‌കർ രഹാങ്കഡേൽ ഉൾപ്പെടെയുള്ള ഏഴ് മെഡിക്കൽ വിദ്യാർഥികൾക്കാണ് ദാരണാന്ത്യം. ഇവർ സഞ്ചരിച്ചിരുന്ന കാർ സെൽസുര ഗ്രാമത്തിന് സമീപമുള്ള പാലത്തിൽ നിന്ന് താഴേക്ക് പതിക്കുകയായിരുന്നു.

ദിയോലിയിൽ നിന്ന് വാർധയിലേക്ക് പോവുകയായിരുന്നു ഇവർ. വാഹനത്തിലുണ്ടായിരുന്ന എല്ലാവരും വാർധ സവാങ്കി മെഡിക്കൽ കേളേജിലെ വിദ്യാർഥികളാണ്. ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നിഗമനം.അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവരുടെ കുടുംബങ്ങൾക്ക് 50,000 രൂപ വീതവും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Loading...