വിജയം അഹങ്കാരികളാക്കില്ല, തോല്‍വി നിരാശരുമാക്കില്ല; ബിജെപി

ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പാരജയം ഏറ്റുവാങ്ങിയ ബിജെപി ആത്മവിശ്വാസം കൈവിട്ടിട്ടില്ല.
വിജയപ്രതീക്ഷ പുലര്‍ത്തിയും സംസ്ഥാന ഓഫിസിന് മുന്നിലെ ബോര്‍ഡുകള്‍ മാറ്റിയുമാണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഫലത്തെ സ്വീകരിക്കുന്നത്. എക്സിറ്റ് പോളുകളുടെ പ്രവചനം പോലെ തന്നെ ആം ആദ്മിയുടെ മുന്നേറ്റമാണ് ഇത്തവണയും. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി നിലമെച്ചപ്പെടുത്താനും സാധ്യതയുണ്ട്. ഫലമറിഞ്ഞ് തുടങ്ങിയതോടെ ഡല്‍ഹിയിലെ ബിജെപി ഓഫിസിന് മുന്നില്‍ വലിയ പോസ്റ്ററാണ് സ്ഥാപിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രിയായ അമിത് ഷായുടെ ചിത്രമുളള പോസ്റ്ററില്‍ വിജയം ഞങ്ങളെ അഹങ്കാരികളാക്കില്ല, പരാജയം ഞങ്ങളെ നിരാശപ്പെടുത്തില്ല എന്നാണ് എഴുതിയിട്ടുളളത്. ജയിച്ചാലും ബിജെപി തുടര്‍ന്ന് വന്ന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നാണ് നേതാക്കള്‍ പ്രതികരിച്ചത്.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനഘട്ടിത്തിലേയ്ക്ക് കടക്കുമ്പോള്‍ ഹാട്രിക് വിജയം കുറിച്ച് അരവിന്ദ് കെജ്രിവാളും എ.എ.പിയും. നിലവില്‍ വന്‍ ഭൂരിപക്ഷത്തോടെ എഎപി ഭരണത്തുടര്‍ച്ച ഉറപ്പിച്ചിരിക്കുകയാണ്. എഴുപതംഗ നിയമസഭാ സീറ്റില്‍ 57 സീറ്റുകളിലാണ് എഎപി ലീഡ് ചെയ്യുന്നത്. ഇത് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ കുറവാണെങ്കിലും വിജയത്തിന്റെ മാറ്റ് ഒട്ടും കുറയ്ക്കുന്നില്ല. ബിജെപിയുടെ സ്വപ്നം തകര്‍ത്തെറിഞ്ഞാണ് കെജ്രിവാളിന്റെ എഎപി ഈ ഹാട്രിക് വിജയം നേടി എന്നതും ശ്രദ്ധേയമാണ്.

Loading...

അതേസമയം ബിജെപി കഴിഞ്ഞ തവണത്തേക്കാള്‍ നിലമെച്ചപ്പെടുത്തി. 13 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. ഡല്‍ഹി ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി പറഞ്ഞത് അമ്പത് ശതമാനത്തില്‍ കൂടുതല്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നായിരുന്നു. അത്രത്തോളം അമിത ആത്മവിശ്വാസത്തിലായിരുന്നു ബിജെപി നേതൃത്വം. ഇതാണ് ഇപ്പോള്‍ പൊലിഞ്ഞിരിക്കുന്നത്. 2015 ലെ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും എഎപി തൂത്തുവാരിയിരുന്നു. 1998 മുതല്‍ തുടര്‍ച്ചയായി 3 തവണ അധികാരത്തിലെത്തിയ കോണ്‍ഗ്രസാകട്ടെ കഴിഞ്ഞ തവണ ഒരു സീറ്റില്‍ പോലും ജയിച്ചില്ല. ഒരു മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ എഎപി സീറ്റ് ബിജെപി പിടിച്ചെടുത്തതോടെ, സഭ പിരിച്ചുവിടുമ്പോള്‍ 664 എന്നതായിരുന്നു കക്ഷിനില.

വിവാദങ്ങള്‍ വഴി വളര്‍ച്ചയിലേക്കുള്ള വഴിയാക്കി മാറ്റിയെടുത്ത് നരേന്ദ്രമോദി പയറ്റുന്ന രാഷ്ട്രീയം പാര്‍ലെമെന്റ് തെരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതോടെ പൂര്‍ണ്ണമായും കെജ്‌രിവാളിന് പിടികിട്ടി. അത് വരെ നടന്ന വഴിയില്‍ നിന്ന് പൊടുന്നനെ യുടേണടിച്ച കെജ്‌രിവാള്‍ പിന്നെ ഊന്നിയത് ദില്ലിയുടെ വികസനത്തിലും പ്രാദേശിക രാഷ്ട്രീയത്തിലും മാത്രമാണ്.
സാമ്പ്രദായിക രാഷ്ട്രീയ ചട്ടക്കൂടുകള്‍ പൊളിച്ചെഴുതി 2015 ല്‍ ചുവടുറപ്പിച്ച കെജ്‌രിവാള്‍ പിന്നീടിങ്ങോട്ട് വീണും വാണും ജനകീയ മുഖ്യമന്ത്രി പദത്തിലേക്ക് നടന്ന് കയറിയെത്താന്‍ വര്‍ഷങ്ങളെടുത്തു. വീറും വാശിയും നിറഞ്ഞ ദില്ലി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഷെഹിന്‍ബാഗും പൗരത്വ നിയമ ഭേദഗതിയും ബിജെപി ആയുധമാക്കിയപ്പോള്‍ ആംആദ്മി പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് എത്തിച്ച് പ്രതിരോധിച്ചു. കേന്ദ്രസര്‍ക്കാര്‍ നയങ്ങളും നേട്ടങ്ങളും നരേന്ദ്രമോദിയും അമിത്ഷായും പ്രചരണ വേദിയിലേക്ക് കൊണ്ടുവന്നപ്പോള്‍ ജനകീയ മുഖ്യമന്ത്രി എന്ന പദവിയിലേക്ക് ഉയര്‍ന്ന് നിന്ന കെജ്‌രിവാള്‍ ദില്ലിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാരെന്ന് ബിജെപിയോട് തിരിച്ച് ചോദിച്ചു.