ഇന്ത്യ സ്വതന്ത്രമായപ്പോള്‍ ഇതിനെ ഒരു മതേതര രാജ്യമാക്കാന്‍ ശിരസുയര്‍ത്തിനിന്നു പ്രവര്‍ത്തിച്ച ചരിത്ര പുരുഷന്റെ രക്തത്തിനായി ഇന്ന് സംഘികള്‍ ദാഹിക്കുകയാണ്. ഭാരതം അഭിമാനത്തോടെ മാനിക്കുന്ന ധീരന്‍ സുഭാഷ് ചന്ദ്രബോസിന്റെ ഘാതകനായി യുഗപുരുഷനായ നെഹ്രുവിനെ ചിത്രീകരിക്കുന്നവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പുകയാണ് വേണ്ടത്. ചരിത്രപുരുഷന്മാരെ നാലാംകിട രാഷ്ട്രീയത്തിനും വര്‍ഗീയതയ്ക്കും ഉപയോഗിക്കുന്നവര്‍ക്ക് കൊടുക്കണം കരണകുറ്റിക്ക് അടി.
എന്താണ് കാവി വര്‍ഗീയ വാദികള്‍ക്ക് നെഹ്രുവിനോട് ഇത്ര കലിപ്പ്. സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ പാക്കിസ്ഥാന്‍ ഒരു മുസ്ലീം രാജ്യമായതുപോലെ ഇന്ത്യയെ ഒരു ഹിന്ദു രാജ്യമാക്കാത്തതോ? ഇന്ത്യയെ ഹിന്ദുരാജ്യം ആക്കണമെന്ന അന്നത്തേ മതതീവൃവാദികളുടെ ആവശ്യത്തിന്റെ കരണകുറ്റിക്ക് അടികൊടുത്തത് ധീരനായ നെഹ്രുവാണ്. ഹൈന്ദവരാജ്യം എന്ന തീവൃവാദത്തെ ഇന്ത്യയുടെ ആദ്യഭരണത്തില്‍ നിന്നുതന്നെ നുള്ളിമാറ്റുകയും, അതിനു എന്നേക്കുമായി ശവപ്പെട്ടി തയ്യാറാക്കി വര്‍ഗീയ വാദികള്‍ക്ക് നല്കിയ ധീഷണശാലിയായായിരുന്നു നെഹ്രു. ബ്രാഹ്മണ കുലത്തില്‍ പിറന്ന നെഹ്രുവിനു മതമില്ലായിരുന്നു. വിശ്വാസിയല്ലായിരുന്നു. എല്ലാ മതങ്ങളേയും, മനുഷ്യരേയും സ്‌നേഹിച്ച അസല്‍ യുക്തിവാദിയിലായിരുന്നു സ്വതന്ത്രഇന്ത്യ എത്തപെട്ടത്. സവര്‍ണ്ണ മേധാവിത്വത്തിന്റെ,… ജാതിവെറിയുടെ ഭീകരതകള്‍ അനുഭവിച്ച അംബേദ്കറും കൂടിച്ചേര്‍ന്നപ്പോള്‍ ഇന്നത്തെ നമ്മുടെ രാജ്യത്തിന്റെ അടിക്കല്ലായ മതേതരഭരണഘടനയും ഉണ്ടായി.
സംഘപരിവാര്‍ ശക്തികള്‍ നെഹ്രുവിന്റെ പേരില്‍ കള്ളകത്തുവരെ ഉണ്ടാക്കി പ്രസിദ്ധീകരിക്കുന്നു. ഫോട്ടോഷോപ്പിലും, സൈബര്‍ യുഗത്തിലും കയറ്റി യുഗപുരുഷന്മാരെ മതവെറിയന്മാര്‍ ക്രൂരമായി വധിക്കുകയാണ്. ഭാരതത്തെയാണ് ഇവര്‍ നശിപ്പിക്കുന്നത്. ഈ വ്യാജകത്തിന്റെ ബലത്തില്‍ പ്രാധാനമന്ത്രി മോദി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബത്തേപോലും സന്ദര്‍ശിച്ചു. എന്തിനായിരുന്നു ഈ വൃത്തികെട്ട നാടകങ്ങള്‍. ഭാരതത്തെ കാവിയുടുപ്പിക്കാന്‍ ഇറങ്ങിയവര്‍ ഇപ്പോള്‍ അധികാരം കിട്ടിയപ്പോള്‍ ഭരണഘടനയെയും, ഇന്നത്തേ ഇന്ത്യയുടെ ശില്പിയേയും നോക്കി തെറിപറയുന്നു, പുലമ്പുന്നു.
ഒരായിരം കൊല്ലം ഭരിച്ചാലും ഒരു സംഘിശക്തിക്കും നെഹ്രു ഇന്ത്യക്ക് നല്കിയ സമാധാന മതനിരപേക്ഷത തകര്‍ക്കാന്‍ ആകില്ല. നെഹ്രുവിനെ ഇല്ലാതാക്കി സര്‍ദ്ദാര്‍ വല്ലഭായി പട്ടേലിനേ കാവിയുടുപ്പിച്ച് കൊണ്ടുനടക്കുന്നു. ഇതുവരെ പട്ടേലിനേ മൈക്കുകെട്ടി തെറി പറഞ്ഞുനടന്നവര്‍ക്ക് മദ്യപാനിയുടെ മദ്യവീര്യം ഇറങ്ങിയപ്പോള്‍ നെഹ്രു-സ്നൂപിങ്ങിലെ തെറികള്‍ നിര്‍ത്തി. ഇപ്പോള്‍ പട്ടേലിന്റെ പ്രതിമകള്‍ നിര്‍മ്മിച്ച് പ്രതിമകള്‍ക്ക് കാവിയുടെ അടികോണകം പോലും കെട്ടിക്കുകയാണ്. പട്ടേലിന്റെ സ്ഥാനം നെഹ്രുവിന്റെ ഒരുപാട് താഴെയാണ്. പട്ടേലെന്ന ഉരുക്ക് മനുഷ്യന്റെ സിരകളിലേക്ക് രക്തവും ആശയവും പകര്‍ന്നത് രാജ്യശില്പിയായ നെഹ്രുവായിരുന്നു സംഘികളേ.. മതവെറിയന്മാരേ.. പട്ടേലല്ല രാജ്യം ഭരിച്ചത്, നെഹ്രുവായിരുന്നു. നെഹ്രുവില്ലായിരുന്നേല്‍ ധീരനായ പട്ടേലിന്റെ സ്ഥാനം മറ്റെവിടെങ്കിലും ആകുമായിരുന്നു. ഇപ്പോള്‍ കുറെ പട്ടേല്‍ വിശ്വാസികള്‍ ഇറങ്ങിരിക്കുന്നു…
ഇന്ത്യയെ ഒരു ഹിന്ദു രാജ്യം ആക്കാതിരിക്കാനുള്ള എല്ലാ നടപടികളും ചെയ്തുവയ്ച്ചിട്ടാണ് നെഹ്രു എന്ന യുഗപുരുഷന്‍ യാത്രയായത്. ഒരു നൂറു കൊല്ലം ഇന്ത്യ 100% ഭൂരിപക്ഷത്തോടെ ബി.ജെ.പിയും സംഘികളും ഭരിച്ചാലും നെഹ്രു പടുത്തുയര്‍ത്തിയ ഇന്ത്യയുടെ അടിത്തറയെ തൊടാന്‍ ആകില്ല. ഒരു ചുക്കും നടക്കില്ല. ഒരു ചുക്കും മതവെറിയന്മാരേ നിങ്ങള്‍ക്ക് ചെയ്യാന്‍ ആകില്ല. ആ തിരിച്ചറിവാണ് നെഹ്രുവിന്റെ രക്തത്തിനായുള്ള ദാഹം. കഴുത കാമം കരഞ്ഞുതന്നെ തീര്‍ത്തുകൊണ്ടെയിരിക്കും. നെഹ്രുവും, ബി.ആര്‍ അംബേദ്‌കറും, പട്ടേലും ഭാവന ചെയ്ത ഇന്ത്യയില്‍നിന്നും നിങ്ങള്‍ക്ക് ഭരിക്കാം, അല്ലേല്‍ നിങ്ങള്‍ക്ക് തുലയാം.. ഒരായിരം വര്‍ഷം കഴിഞ്ഞാലും ഈ മഹാന്മാര്‍ ഭാരതത്തിന്റെ ഭാവി സംവത്സരങ്ങള്‍ക്ക് അര്‍പ്പിച്ച അടിക്കല്ലുകളില്‍ തൊടാന്‍ പോലും സംഘികളെ നിങ്ങള്‍ക്ക് ശക്തിയുണ്ടാകില്ല. സ്പര്‍ശിക്കാന്‍ മതവെറിയന്മാര്‍ക്കും മത ഭ്രാന്തന്മാര്‍ക്കും കഴിയില്ല. അത്ര ശക്തമായ മതേതര ഭാരതമാണ് അവര്‍ വിഭാവനം ചെയ്തത്. സംഘികള്‍ അവരുടെ വിദ്വേഷങ്ങള്‍ മറ്റ് എവിടെവേണമെങ്കിലും തീര്‍ത്തുകൊള്ളുക..
സംഘികളെ, നിങ്ങളുടെ കൈകളില്‍ ഗാന്ധിജിയുടേ രക്തക്കറയുണ്ട്. ഇപ്പോള്‍ നെഹ്രുവിന്റെ ചോര നിങ്ങളുടെ മുഖത്തും തെറിച്ചുകിടക്കുന്നു. ഒരു മസ്ജിദ് തകര്‍ത്താലും, പള്ളികള്‍ കത്തിച്ചാലും, കുറെ ഘര്‍വാപ്പസി നടത്തിയാലും ഒലിച്ചുപോകുന്ന മതേതര ഭാരതമല്ല നെഹ്രു ഉണ്ടാക്കിയത്. സഘികളെ ഇതു ഞങ്ങള്‍ ഇന്ത്യക്കാരുടെ നെഹ്രുവാണ്. ആ ചരിത്രപുരുഷന്‍ യുഗങ്ങളുടെ പുരുഷനായി ഭാവി ഭാരതത്തില്‍ കൊണ്ടാടപ്പെടും.
സോഷ്യലിസത്തിനും, ജനാധിപത്യത്തിനും, മതേതരത്വത്തിനും, മിശ്ര സമ്പദ്‌വ്യവസ്ഥയ്ക്കും, ചേരിചേരാനയത്തിനും അടിത്തറയിട്ട ജവഹര്‍ലാല്‍ നെഹ്രു ഇവിടുത്തെ എല്ലാ മതക്കാരുടേയും, കോണ്‍ഗ്രസുകാരന്റെയും, കമ്യൂണിസ്റ്റ്കാരുടെയുമടക്കം പാര്‍ട്ടികളുടെ മഹാനായ മനുഷ്യനാണ്. ആ ഭാവനാശാലി പണിതുയര്‍ത്തിയ അടിത്തറയിലാണ് ഇവിടെ ഇന്നു നാനാജാതി മതങ്ങള്‍ സമാധാനത്തോടെ ജീവിക്കുന്നത്. മറിച്ചായിരുന്നെങ്കില്‍ പാക്കിസ്ഥാനെപ്പോലെ ഇതുമതഭ്രാന്തരുടെ നാടാകുമായിരുന്നു.. ബോബുകള്‍ ഉണ്ടാക്കി വിറ്റു ജീവിക്കുകയും, തോക്കുകകൊണ്ട് അമ്മാനം ആടുന്നവരുടേയും രാജ്യമായേനേ..
ജനങ്ങള്‍ തമ്മിലടിച്ച് മരിക്കുകയും നിലയ്ക്കാത്ത കലാപങ്ങളുടേയും നരഹത്യകളുടേയും രാജ്യമായി ഇന്ത്യ ഇന്നു ലോകത്തില്‍ അറിയപ്പെടുമായിരുന്നു. ഇന്ത്യയില്‍ നിന്നും വേര്‍പെട്ടുപോയി ഭീകരതയുടെ ആഗോള കേന്ദ്രമായ പാക്കിസ്ഥാന്റെ നിലവാരത്തിലേക്കും ദുരിതത്തിലേക്കും ഇന്ത്യ തള്ളപെട്ടേനെ; നിലയ്ക്കാത്ത മതയുദ്ധങ്ങളും, കലാപങ്ങളുടേയും പറുദീസയായി ഇന്ത്യ മാറിയേനേ. ഇന്ത്യയെ അങ്ങിനെയൊക്കെ ആക്കാന്‍ നടക്കുന്ന നീക്കമാണ് നെഹ്രുവിനെ ക്രൂശിക്കാന്‍ ഇറങ്ങിയവരുടെ പിന്നില്‍.
വിഭജനവുമായി ബന്ധപ്പെട്ട് യാതൊരു തെളിവുമില്ലാത്ത ദുരാരോപണങ്ങളില്‍ ഇന്നും ക്രൂരമായി വേട്ടയാടപ്പെടുന്ന കഥയും നെഹ്രുവിനെ ചുറ്റിപറ്റിയുണ്ട്. എന്തായിരുന്നു 1946മുതല്‍ രാജ്യത്തു നടന്ന വര്‍ഗീയകലാപം എന്നും മനസിലാക്കണം. പാക്കിസ്ഥാന്‍ വേര്‍പെട്ടുപോയില്ലാത്ത ഇന്ത്യയെന്നാല്‍ അതുഭയാനകവും ഭീകരവുമാകുമായിരുന്നു എന്ന് ചരിത്രവും വര്‍ത്തമാനകാലവും നമ്മളെ പഠിപ്പിക്കുന്നു. ആയിരക്കണക്കിനു ദൈവങ്ങളും, നൂറുകണക്കിനു ഭാഷാവിഭാഗവും, ജാതി, വര്‍ണ്ണ വിഭാഗവുമുള്ള ലോകത്തിലെ ഈ അപൂര്‍വ്വ ഭൂപ്രദേശത്തേ ഒരു ചരടില്‍ കോര്‍ത്തിണക്കിയ ഭാരത്തത്തിന്റെ ശില്പിയായ നെഹ്രു മഹാന്‍ മാത്രമല്ല, ഇന്ത്യയുടെ ദൈവം തന്നെയാണ്..