ബിജെപി 2024 തിരഞ്ഞെടുപ്പും മോദിയുടെ നേതൃത്വത്തില്‍ തന്നെ നേരിടും- അമിത് ഷാ

Amit shah..
Amit shah..

പാട്‌ന. 2024-ലെ ലോക്‌സഭ തിരഞ്ഞെടുപ്പും മോദിയുടെ നേതൃത്വത്തില്‍ തന്നെ ബിജെപി നേരിടുമെന്ന് അമിത് ഷാ. ബിജെപിയുടെ ഏഴ് പോഷക സംഘടനകളുടെ സംയുക്തയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ പോഷകസംഘടനകളോട് അമിത് ഷാ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി മോദിയുടെയും സര്‍ക്കാരിന്റെയും വികസന പ്രവര്‍ത്തനങ്ങള്‍ മുമ്പ് ലഭിച്ചതിലും കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ തിരിച്ചെത്തുവാന്‍ 2024ലും ബിജെപിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മോദിയുടെ നേതൃത്വത്തില്‍ മൂന്നാം തവണയും സര്‍ക്കാര്‍ രൂപികരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Loading...

എന്‍ഡിഎയിലെ എല്ലാ ഘടകകക്ഷികളും 2024ലെ തിരഞ്ഞെടുപ്പിലും ബിജെപിക്ക് ഒപ്പംതന്നെ ഉണ്ടാകുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി അരുണ്‍ സിങ് പറഞ്ഞു. ബിഹാറില്‍ ബിജെപിയും ജെഡിയുവും തമ്മില്‍ ഭിന്നതകള്‍ ഉണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.