തൃശൂരിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റ് മരിച്ചു;ജില്ലയിൽ ഇന്നു ഹർത്താൽ

 

തൃശൂർ:മുക്കാട്ടുകരയിൽ ബിജെപി പ്രവർത്തകൻ കുത്തേറ്റു മരിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു ബിജെപി ഇന്നു തൃശൂർ ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. മുക്കാട്ടുകര പൊറാടൻ വീട്ടിൽ നിർമലാണു മരിച്ചത്. ഇന്നലെ രാത്രി കോകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിലാണു കുത്തേറ്റത്. നിർമലടങ്ങിയ സംഘത്തെ സിപിഎം പ്രവർത്തകർ ആക്രമിക്കുകയായിരുന്ന!ുവെന്നു ബിജെപി ആരോപിച്ചു. കുത്തേറ്റ നിർമൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മറ്റൊരു ബിജെപി പ്രവർത്തകൻ മിഥുൻ പരുക്കേറ്റു ചികിത്സയിലാണ്. വൈകിട്ട് ആറു വരെയാണു ഹർത്താൽ.