സ്വാമി അഗ്നിവേശിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു

റാഞ്ചി: ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ സ്വാമി അഗ്നിവേശിന് നേരേ ബി.ജെ.പി. പ്രവര്‍ത്തകരുടെ ആക്രമണം. ജാര്‍ഖണ്ഡിലെ പാകൂറില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ബിജെപി, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആക്രമിച്ചത്. ബീഫ് ഉപയോഗത്തെ സംബന്ധിച്ച് അദ്ദേഹം അടുത്തിടെ നടത്തിയ പരാമര്‍ശമാണ് ബി.ജെ.പി. പ്രവര്‍ത്തകരുടെ ആക്രമണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ട്.

സ്വാമി അഗ്നിവേശിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ച അക്രമികള്‍ 80 വയസ്സുള്ള അദ്ദേഹത്തെ നിലത്തിട്ട് ചവിട്ടുകയും ചെരുപ്പ് കൊണ്ട് അടിക്കുകയും ചെയ്തു. തലപ്പാവ് വലിച്ചൂരി എറിഞ്ഞ ശേഷം വസ്ത്രം കീറുകയും ചെയ്തു.ജയ് ശ്രീം വിളിച്ചു കൊണ്ടായിരുന്നു അക്രമികള്‍ അദ്ദേഹത്തെ ഉപദ്രവിച്ചത്.

Loading...

പാകൂറിൽ പരിപാടി നടന്ന ഹോട്ടലിൽ നിന്ന് പുറത്തേയ്ക്കിറങ്ങുമ്പോഴാണ് കരിങ്കൊടിയേന്തിയ സംഘം സ്വാമി അഗ്നിവേശിനെ ആക്രമിച്ചത്. അദ്ദേഹത്തിന് നേരെ പാഞ്ഞടുത്ത പ്രവര്‍ത്തകര്‍ അദ്ദേഹത്തെ മര്‍ദിച്ച് റോഡിൽ തള്ളിയിട്ട ശേഷവും മര്‍ദനം തുടര്‍ന്നു. സംഭവത്തിന്‍റെ വീ‍ഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

https://twitter.com/twitter/statuses/1019154497526878208