പിശാച് കയറിയെന്ന് പറഞ്ഞ് കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു… ദേഹത്ത് ശൂലം കയറ്റി.. ദുര്‍മന്ത്രവാദത്തിനിരയായ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ജാര്‍ഗണ്ഡ്: പിശാചുകയറിയെന്ന് പറഞ്ഞ് ജാര്‍ഗണ്ഡിലെ ഗര്‍വയില്‍ പെണ്‍കുട്ടിയെ ദുര്‍മന്ത്രവാദത്തിന് ഇരയാക്കി. കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുകയും ദേഹത്ത് ശൂലം തറയ്ക്കുകയും ചെയ്തുള്ള ദുര്‍മന്ത്രവാദത്തിനിടെ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം.

കൊന്തിര ഗ്രാമത്തിലെ രുധ്‌നിയെന്ന പെണ്‍കുട്ടിയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. രോഗം പിടിപെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം കഴിഞ്ഞ ഏതാനും ആഴ്ചകളായി ദുര്‍മന്ത്രിവാദികളുടെ അടുത്തേയ്ക്കാണ് ബന്ധുക്കള്‍ എത്തിച്ചുകൊണ്ടിരുന്നത്.

Loading...

ആലം ദേവി, സത്യേന്ദ്ര ഒറാന്‍ എന്നീ ദമ്പതിമാരാണ് യുവതിയെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്.

യുവതിയുടെ ദേഹത്ത് പിശാച് കയറിക്കൂടിയെന്നും അതിനെ ഒഴിപ്പിക്കണമെന്നും പറഞ്ഞ് ശൂലമുപയോഗിച്ച് പെണ്‍കുട്ടിയെ മുറിവേല്‍പ്പിക്കുകയും കണ്ണ് ചൂഴ്‌ന്നെടുക്കുകയുമായിരുന്നു. ഇതിന് പിന്നാലെ പെണ്‍കുട്ടി കൊല്ലപ്പെടുകയും ചെയ്തു.