നന്നാക്കാന്‍ നല്‍കുന്ന മൊബൈല്‍ ഫോണുകളിലെ ചിത്രങ്ങള്‍ ചോര്‍ത്തിയെടുത്ത് ബ്ലാക്‌മെയില്‍

ഷാര്‍ജ: സര്‍വീസ് ചെയ്യാന്‍ നല്‍കുന്ന മൊബൈല്‍ ഫോണുകളില്‍ നിന്ന് ചിത്രങ്ങളും വീഡിയോകളും ചോര്‍ത്തിയെടുത്ത് ബ്ലാക് മെയില്‍ ചെയ്യുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചുവരുന്നു. സര്‍വീസ് ചെയ്യാന്‍ നല്‍കുകയോ വില്‍ക്കുകയോ ചെയ്യുന്ന ഫോണുകളില്‍ നിന്ന് ഉപഭോക്താക്കള്‍ ഡിലീറ്റ് ചെയ്ത ചിത്രങ്ങള്‍ വരെ ചില ജീവനക്കാര്‍ റിക്കവര്‍ ചെയ്‌തെടുത്ത ശേഷം ബ്ലാക് മെയില്‍ ചെയ്യാനായി ചില സംഘങ്ങള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നതെന്ന് ഷാര്‍ജ പൊലീസ് കണ്ടെത്തി.

ഫോണുകള്‍ വില്‍ക്കുന്നതിന് മുന്‍പ് എല്ലാ വിവരങ്ങളും ഡിലീറ്റ് ചെയ്താലും ഇവ വീണ്ടെടുക്കും. പ്രതിമാസം ഷാര്‍ജ പൊലീസിന് ശരാശരി 21 ബ്ലാക് മെയിലിങ് കേസുകളാണ് ലഭിക്കുന്നത്. ഇവയില്‍ നല്ലൊരു ശതമാനവും മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ടവയാണ്.

Loading...