20 കോടി കള്ളപ്പണം സഹകരണ ബാങ്കി നിക്ഷേപിച്ചത് മന്ത്രി കടകമ്പള്ളി, ആരോപണം നിഷേധിക്കാതെ ഇടതു സർക്കാർ

തിരിവനന്തപുരം: ആ 20കോടിയുടെ ഉടയവൻ കടകം പള്ളി സുരേന്ദ്രനോ? മോദി ഉതിർത്ത വെടിയിൽ ഇടതു സർക്കാരിലേ ഒരു മന്ത്രി വീണേക്കാം. വെടിയേറ്റുകഴിഞ്ഞു..അതാരാണെന്ന് മാത്രം രഹസ്യമായി തുടരുന്നു!!!!!!തിരുവനന്തപുരത്ത് രണ്ട് സഹകരണ ബാങ്കുകളിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ കോടികളുടെ കള്ളപ്പണ നിക്ഷേപം കണ്ടെത്തിയിരുന്നു. കണ്ടെത്തിയത് 20 കോടിയിലേറെ നിക്ഷേപമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് നിരോധിച്ച് പ്രഖ്യാപനം ഇറക്കിയ അന്നും അതിന്‌ ശേഷവും തിരുവനന്തപുരത്തെ കടകംപള്ളി സർവ്വീസ് സഹകരണ ബാങ്കിൽ വന്ന നിക്ഷേപം കോടികളുടേതാണ്‌. ഈ തുക അധികവും മന്ത്രി കടകം പള്ളിയുടേതാണെന്നാണ്‌ വരുന്ന റിപോർട്ടുകൾ. മന്ത്രിയുടെ ഭാര്യയുടെ പേരിലും ബന്ധുക്കളുടെ പേരിലും, അടുപ്പക്കാരുടെ പേരിലും ആയി വീതിച്ച് കള്ളപ്പണം നിക്ഷേപിച്ചിരിക്കുകയാണ്‌. കടകം പള്ളി ബാങ്കിൽ 10 കോടിയിലധികം കള്ളപണം ഉള്ളതായും അത് ഒരു മന്ത്രിയുടേയും ഭാര്യയുടേയും പേരിലും ആണെന്നും മറുനാടൻ മലയാളി റിപോർട്ട് ചെയ്തു. കേരളത്തിലേ ഒരു മന്ത്രിയുടെ കോടികളുടെ കള്ളപണം ഉള്ളതായി മംഗളവും വാർത്ത പുറത്തുവിട്ടു. ഇതുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി എന്ന പത്രം പറയുന്നത്“ ഈ മന്ത്രിയുടെ പേരു വിവരം മറുനാടന് അറിയാമെങ്കിലും ആദായ നികുതി വകുപ്പ് ഔദ്യോഗികമായി വെളിപ്പെടുത്താത്തതിനാൽ റിപ്പോർട്ട് ചെയ്യാൻ ഖേദിക്കുന്നു.”

exclusive-newsഇതുമായി ബന്ധപ്പെട്ട് മന്ത്രിയേ കേന്ദ്ര ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. മന്ത്രിയായ ശേഷം ഉണ്ടാക്കിയ പണം അല്ലെന്നും അതിന്‌ മുമ്പ് താൻ അദ്ധ്വാനിച്ച് ഉണ്ടാക്കിയ പണം ആണിതെന്നും മന്ത്രി മറുപടി നല്കി. എന്നാൽ കണക്കുകൾ കൊടുത്തില്ലെങ്കിൽ മന്ത്രി കുടുങ്ങും. കള്ളപണമായി 20 കോടിയിലേറെ രൂപ പ്രഖ്യാപിക്കും. മന്ത്രി രാജിയും വയ്ക്കേണ്ടിവരും.മന്ത്രി ഇതൊന്നും തെരഞ്ഞെടുപ്പ് സമയത്ത് സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലായെന്നത് തലവേദനയാകുമെന്നാണ് സൂചന. മന്ത്രിയുടേയും ബന്ധുക്കളുടേയും ബിനാമികളുടേയും പേരിലാണ്‌ 20 കോടിയോളം രൂപയും.സിപിഐ(എം) നിയന്ത്രണത്തിലുള്ള പേരൂർക്കട ബാങ്കും കരകുളം ബാങ്കും ആദായ നികുതി വകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഇവിടേയും കോടികളുടെ നിക്ഷേപം ഉറവിടമില്ലാതെ കണ്ടെത്താനായെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ഈ ബാങ്കിലും കൂടുതൽ പരിശോധനകൾ നടത്തും. എന്നാൽ കടകംപള്ളി സഹകരണ ബാങ്കിലെ പേട്ട ബ്രാഞ്ചിൽ തീർത്തും അസ്വാഭാവികമായ പലതും കണ്ടെത്തിയെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന സൂചന. മന്ത്രിയുടേതായി ഒന്നിലധികം നിക്ഷേപങ്ങൾ പേട്ട ബ്രാഞ്ചിൽ കണ്ടെത്തി. കടകംപള്ളി ബാങ്കിന്റെ മറ്റ് ശാഖകളും പരിശോധിക്കും.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കടകംപള്ളി ബാങ്കിലേക്ക് അദായ നികുതി വകുപ്പ് അന്വേഷണത്തിന് എത്തിയത്. മന്ത്രിയുടെ ഇടനിലക്കാരൻ ഡി.വൈ.എഫ് ഐ നേതാവാണ്‌.കരകുളത്തും പേരൂർക്കടയിലും ഇടത് മന്ത്രിക്ക് നിക്ഷേപമുണ്ടെന്നും ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.സഹകരണ ബാങ്കിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ ആദായ നികുതി വകുപ്പ് പരിശോധിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ബാങ്കിൽ നിന്നും വിശദീകരണവും ചോദിച്ചിട്ടുണ്ട്. ആരോപണത്തിന് ഇരയായ മന്ത്രി തനിക്ക് തനിക്ക് സഹകരണ ബാങ്കിൽ ഇത്രയേറെ നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തിയിട്ടില്ലെന്നും ആദായ നികുതി വകുപ്പ് സ്ഥിരീകരിച്ചു. അതുകൊണ്ടാണ് ഭാര്യയുടേയും മന്ത്രിയുടേയും പേരിലെ നിക്ഷേപങ്ങളുടെ കള്ളപ്പണത്തിന്റെ പരിധിയിൽ കൊണ്ടു വരുന്നത്. കോടികളുടെ നിക്ഷേപം തന്നെ കണ്ടെത്തിയിട്ടുണ്ടെന്നാണ് ആദായ നികുതി വകുപ്പ് നൽകുന്ന സൂചന.പണത്തിന്റെ കണക്കുകൾ കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ മന്തി രാജിവയ്ച്ച് പുറത്തുപോകേണ്ടിവരും.