മോദിയുടെ ഹെലികോപ്റ്ററില്‍ കൊണ്ടുവന്ന കറുത്ത പെട്ടിയില്‍ പണമോ?; ദൂരൂഹത തുടരുന്നു – അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ബെംഗളൂരു; കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ ബിജെപി റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ നിന്നു ദുരൂഹമായ പെട്ടി സ്വകാര്യ വാഹനത്തില്‍ കയറ്റി കൊണ്ടുപോയ സംഭവത്തില്‍
ദുരൂഹത തുടരുന്നു.

ഈ മാസം ഒമ്ബതിന് ചിത്രദുര്‍ഗയില്‍ എത്തിയ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്ററില്‍ നിന്നിറക്കിയ കറുത്ത പെട്ടി ഇന്നോവ കാറില്‍ കയറ്റി അതിവേഗത്തില്‍ ഓടിച്ചുപോകുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ്, ജനതാദള്‍ എസ് നേതാക്കള്‍ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വിവാദമായത്.

Loading...

പെട്ടിയില്‍ എന്തായിരുന്നുവെന്ന കാര്യത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മിഷനും അന്വേഷണം നടത്തണം. കോണ്‍ഗ്രസ് കര്‍ണാടക ഘടകം ഇക്കാര്യം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മിഷനു പരാതിയും നല്‍കി.

അതേസമയം, കോണ്‍ഗ്രസിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹറാവു പറഞ്ഞു. പെട്ടിയില്‍ കള്ളപ്പണം ആയിരുന്നുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ശക്തമാണ്.