ചെന്നൈ: ഹണിട്രാപ്പ് വഴിയുള്ള തട്ടിപ്പും വെട്ടിപ്പും നിരവധിയാണ്. പണം തട്ടാനുള്ള സ്ത്രീകളുടെ സ്ഥിരം പരിപാടിയായി നമ്മള്‍ ഇതിനെ കാണാറുമുണ്ട്. ഇപ്പോള്‍ ചെന്നൈയില്‍ നിന്നും പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ കൂടുതല്‍ ഞെട്ടിക്കുന്നതാണ്, സ്ത്രീകളുടെ ശബ്ദത്തില്‍ ലൈംഗികച്ചുവയോടെ സംസാരിച്ച് 350 പുരുഷന്‍മാരുടെ ലക്ഷക്കണക്കിന് രൂപയാണ് നഷ്ടപ്പെട്ടത്. എന്നാല്‍ അറസ്റ്റിലായതോ ഒരു എന്‍ജിനീയറിംങ് ബിരുദധാരിയാണ്. തിരുനല്‍വേലി പകുടി സ്വദേഷി വള്ളാല്‍ രാജ്കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. 27 വയസ്സുള്ള എന്‍ജിനീയറാണ് ഇയാള്‍. ലൊക്കാന്റോ ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യുന്നവരെ ലക്ഷ്യം വെച്ചായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല 2017 മുതല്‍ രാജ്കുമാര്‍ ആളുകളെ പറ്റിക്കുന്നുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായിരിക്കുകയാണ്.
ചെന്നൈ മധുരവയൽ സ്വദേശിയായ ഉദയരാജ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു തട്ടിപ്പു പുറത്തായത്. ഈ മാസം 16നു ജോലിക്ക് അപേക്ഷിക്കാനായി ലൊക്കാന്റോ ഡൗൺലോഡ് ചെയ്തതായി പരാതിയിൽ പറയുന്നു. ഇതു പോപ്പ് അപ്പ് ചെയ്തപ്പോൾ സ്ക്രീനിൽ ലൈംഗികച്ചുവയുള്ള ഭാഷയിൽ ചാറ്റിങ് വന്നു. ഇതിനു മറുപടി നൽകി കുറച്ചു സമരം കഴിഞ്ഞപ്പോൾ പ്രിയ എന്ന പേരിൽ ഒരു സ്ത്രീ വിളിച്ചു. പണം നൽകിയാൽ കൂടുതൽ ആസ്വാദ്യകരമായ കാര്യങ്ങൾക്കു തയാറാണെന്നു സ്ത്രീ അറിയിച്ചു. 100 രൂപ നൽകിയപ്പോൾ സ്ത്രീയുടെ നഗ്ന ദൃശ്യം അയച്ചു നൽകി. പിന്നീട് വിളിച്ച് 1500 രൂപ നൽകിയാൽ വിഡിയോ അയച്ചു തരാമെന്നു പറഞ്ഞു. സംശയം തോന്നിയ ഉദയരാജ് നമ്പർ ബ്ലോക്ക് ചെയ്തു. പിന്നാലെ ലൈംഗികമായി പീഡിപ്പിച്ചുവെന്നു കാണിച്ചു പ്രിയ എന്ന സ്ത്രീ നൽകിയ പരാതി ഉദയരാജിനു ലഭിച്ചു.
പണം നൽകിയില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന മുന്നറിയിപ്പുമായി മറ്റു ചില നമ്പറുകളിൽനിന്നു വിളി വന്നു. ഇതോടെ, ഉദയരാജ് പൊലീസിൽ പരാതി നൽകി. പരാതിയിലുള്ള ഫോൺ നമ്പർ കേന്ദ്രീകരിച്ചു അന്വേഷണം തുടങ്ങിയ പൊലീസ് ഇതു പുരുഷന്റേതാണെന്നു കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ 2017 മുതൽ തട്ടിപ്പു നടത്തുന്നുണ്ടെന്നും ഇതുവരെ 350ലധികം പേരിൽനിന്നു പണം ലഭിച്ചിട്ടുണ്ടെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഇതുവരെ ആരും പൊലീസിൽ പരാതി നൽകിയിരുന്നില്ല.