Connect with us

Kerala

ജനങ്ങളെ ഭീതിയിലാഴ്ത്തിയിരുന്ന ബ്ലാക്ക്മാന്‍ ഒടുവില്‍ പിടിയില്‍, പ്രതിയുടെ വെളിപ്പെടുത്തലിൽ ഞെട്ടി പോലീസ്

Published

on

പരവൂര്‍: ബ്ലാക്ക്മാന്‍ എന്ന പേരില്‍ മാസങ്ങളോളം ജനങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന മോഷ്ടാവ് പിടിയില്‍. വാളത്തുംഗല്‍ ആക്കോലില്‍ കുന്നില്‍വീട്ടില്‍ അപ്പു എന്ന് വിളിക്കുന്ന അഭിജിത്തിനെയാണ് പരവൂര്‍ പോലീസ് പിടികൂടിയത്. 22 വയസാണ് പ്രതിക്കുള്ളത്. ഇരവിപുരം, താന്നി, മയ്യനാട് പ്രദേശങ്ങളില്‍ രാത്രി വീടുകളിലെത്തി ഭീതിപ്പെടുത്തുകയും ആര്‍ക്കും പിടികൊടുക്കാതെയും നടന്ന ഇയാള്‍ പിന്നീട് ബ്ലാക്ക് മാന്‍ എന്ന പേരില്‍ കുപ്രസിദ്ധി നേടുകയായിരുന്നു. മോഷ്ടാവിനെ പിടികൂടാനായി യുവാക്കള്‍ സംഘം ചേര്‍ന്ന് തിരച്ചില്‍ നടത്തി വരികയായിരുന്നു. പോലീസും അന്വേഷണത്തിലായിരുന്നു.

പരവൂര്‍ കൂനയിലുള്ള ഒരു വീട്ടില്‍ കഴിഞ്ഞദിവസം രാത്രി വഴക്ക് കലശലായപ്പോള്‍ ആരോ പാലീസില്‍ വിവരം അറിയിച്ചു. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരിസരവാസികളുടെ സഹായത്തോടെ പോലീസ് അഭിജിത്തിനെ പിടികൂടി.

ഇരവിപുരം, മയ്യനാട്, താന്നി പ്രദേശങ്ങളില്‍ ഒട്ടേറെ വീട്ടുകളിലെത്തി രാത്രി അക്രമം കാട്ടുകയും സ്ത്രീകള്‍മാത്രമുള്ള വീടുകളിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന ഇയാളെ പിടികൂടാന്‍ സിറ്റി പോലീസ് കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിരുന്നു.

പ്രതിയെ ചോദ്യം ചെയ്തതോടെ പ്രതിയുടെ വാക്കുകള്‍ കേട്ട് പോലീസ് ഞെട്ടി. ഇരവിപുരത്തേതടക്കം നിരവധി സ്ഥലത്തെ മോഷണങ്ങളും സ്ത്രീകളെ ഉപദ്രവിച്ച കഥകളും പ്രതി തുറന്ന് പറഞ്ഞു.

പ്രതി ഓടിച്ച ബൈക്ക് കഴിഞ്ഞദിവസം വര്‍ക്കലയില്‍നിന്ന് മോഷ്ടിച്ചതാണെന്ന് സമ്മതിച്ചു. ഇതു സംബന്ധിച്ച് വര്‍ക്കല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിശദമായ ചോദ്യംചെയ്യലിലാണ് പോലീസും നാട്ടുകാരും തിരഞ്ഞുകൊണ്ടിരുന്ന ബ്ലാക്ക് മാന്‍ ആണെന്ന് തിരിച്ചറിഞ്ഞത്. പരവൂരിലെത്തുംമുമ്പ് രണ്ടുവീടുകളില്‍ മോഷണം നടത്തിയെന്നും ഇതില്‍ ഒരിടത്തുനിന്ന് 18,000 രൂപ മോഷ്ടിച്ചെന്നും മറ്റൊരു വീട്ടിലെത്തി വീട്ടമ്മയെ ശല്യപ്പെടുത്തിയെന്നും അഭിജിത്ത് പോലീസിനോടു സമ്മതിച്ചു. ഇതിന് അയിരൂര്‍, വര്‍ക്കല സ്റ്റേഷനുകളില്‍ വേറെ കേസുണ്ട്. പരവൂര്‍ കോടതിയില്‍ ഹാജരാക്കിയ അഭിജിത്തിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Continue Reading

Kerala

മകനെ മര്‍ദ്ദിച്ചത് അമ്മ തന്നെ, ചട്ടുകം വെച്ചു പൊള്ളിച്ചു, തടി കൊണ്ട് തലയ്ക്കടിച്ചു, അമ്മ കുറ്റം സമ്മതിച്ചു

Published

on

ആലുവ; മൂന്നു വയസുകാരനെ മര്‍ദ്ദിച്ചത് അമ്മ തന്നെയെന്ന് കണ്ടെത്തി. അമ്മ തന്നെ കുറ്റം സമ്മതിച്ചു. കുട്ടിയുടെ അമ്മ പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.

പരിക്ക് മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായതെന്ന് പോലീസ് കണ്ടെത്തി. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു അമ്മ. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

ആലുവയില്‍ ഇന്നലെയാണ് മര്‍ദ്ദനമേറ്റ് മൂന്നു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായിട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി

Continue Reading

Kerala

മൂന്നു വയസുകാരന് പരിക്കേറ്റ സംഭവം: അച്ഛനും അമ്മയ്ക്കുമെതിരെ വധശ്രമത്തിന് കേസ്

Published

on

ആലുവയില്‍ മൂന്നു വയസുകാരന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അമ്മയ്ക്കും അച്ഛനുമെതിരെ വധശ്രമത്തിന് കേസെടുത്തു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. മാതാപിതാക്കളെ ഉടന്‍ കസ്റ്റഡിയിലെടുക്കും.പരിക്ക് എങ്ങനെ സംഭവിച്ചു എന്നറിയാന്‍ വിശദമായി ചോദ്യം ചെയ്യും. ഇരുവരും പോലീസ് നിരീക്ഷണത്തിലാണ്.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്.കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായി 3 വയസ്സുകാരനെ ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

മേശപ്പുറത്തുനിന്നു വീണെന്നു പറഞ്ഞാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയുടെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട ആശുപത്രി അധികൃതര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ആശുപത്രിയിലെത്തിയിരുന്നു. എന്താണു സംഭവിച്ചതെന്നറിയാന്‍ മാതാപിതാക്കളെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

Kerala

സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുളള് കുടുങ്ങി; യാഥാര്‍ത്ഥ്യം ഇതാണ്

Published

on

തൃശൂര്‍; ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ തൊണ്ടയില്‍ ഉച്ചഭക്ഷണത്തിനിടെ മുളള് കുടുങ്ങിയെന്ന വാര്‍ത്ത നിഷേധിച്ചത് വിശദീകരണം. സുരേഷ് ഗോപിയുടെ സെക്രട്ടറി സിനോജിന്റെ തൊണ്ടയിലാണ് മീന്‍മുളള് കുടുങ്ങിയ്. തുടര്‍ന്ന് അദ്ദേഹം ചികിത്സ തേടിയെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നു.
ബുധനാഴ്ച ഉച്ചയ്ക്ക് തൃശൂരിലെ തീരദേശ മേഖലയില്‍ പര്യടനം നടത്തുന്നതിനിടെ സുരേഷ് ഗോപിയുടെ തൊണ്ടയില്‍ മീന്‍മുളള് കുടുങ്ങിയെന്നാണ് വാര്‍ത്ത പ്രചരിച്ചത്. ഇതോടെ സ്ഥാനാര്‍ത്ഥി പര്യടനം നിര്‍ത്തിവച്ചുവെന്നും ചികിത്സ തേടിയെന്നും അഭ്യൂഹം പ്രചരിച്ചു. എന്നാല്‍ സുരേഷ് ഗോപിയുടെ സെക്രട്ടറിയുടെ തൊണ്ടയില്‍ മുളള് കുടുങ്ങിയതിനാല്‍ ആശുപത്രിയിലേക്ക് കൂടെ അദ്ദേഹം പോയെന്നാണ് വിശദീകരണം.
കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥി പര്യടനത്തിനിടെ മണ്ഡലത്തിലെ വീടുകളില്‍ നിന്ന് അദ്ദേഹം ഭക്ഷണം കഴിച്ചുവെന്ന വാര്‍ത്ത ഏറെ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു.

Continue Reading

Trending