അഫ്​ഗാനിൽ സ്ഫോടനം, രണ്ട് മരണം; സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം പരിക്ക്

A filer picture dated 07 December 1997 shows soldiers belonging to Shiite faction Hizb-i-Wahdat on patrol in front of a hill with the ancient Bhuddha Statue in Bamiyan province of Afghanistan. Afghan Foreign Minister Wakil Ahmad Mutawakel insisted 08 March 2001 that a decree by the Taliban's supreme leader, Mullah Mohammad Omar, ordering the total destruction of all statues in the country was "irreversible." (FILM) AFP PHOTO/ Jean-Claude CHAPON (Photo credit should read JEAN-CLAUDE CHAPON/AFP/Getty Images)

കാബൂൾ: താലിബാൻ പിടിച്ചെടുത്തതോടെ അഫ്​ഗാനിൽ നിന്നും നല്ല വാർത്തകൾ ഒന്നും തന്നെ പുറത്ത് വരുന്നില്ല. സ്ഫോടനങ്ങളും മരണങ്ങളും തുടർക്കഥയാവുകയാണ്. ഏറ്റവും ഒടുവിൽ അഫ്​ഗാനിൽ വീണ്ടും സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ പുറത്ത് വരികയാണ്. രണ്ട് പേർ ആണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജലാദാബാദിലെ കിഴക്കൻ അഫ്ഗാൻ സിറ്റിയിൽ ശനിയാഴ്ചയാണ് സ്ഫോടനമുണ്ടായത്.

മരണ വാർത്താ താലിബാൻ അധികൃതർ സ്ഥിരീകരിച്ചു. പട്രോളിംഗിനിറങ്ങിയ വാഹനത്തെ കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടും. ആക്രമണത്തിലുണ്ടായ നാശനഷ്ടം കണക്കാക്കാനും സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനും അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. അഫ്ഗാനിൽ നിന്ന് അമേരിക്ക പൂർണ്ണമായും പിന്മാറിയതിന് ശേഷം രാജ്യത്ത് നടന്ന, മരണം റിപ്പോർട്ട് ചെയ്ത ആദ്യ സ്ഫോടനമാണ് ഇത്.

Loading...