ആകാശത്ത് വിസ്മയക്കാഴ്ച്ച ഒരുക്കി സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ വരുന്നു; ആകാംഷയോടെ ശാസ്ത്രലോകം

ആകാശത്ത് വിസ്മയക്കാഴ്ച്ച ഒരുക്കി സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ വരുന്നു. 150 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ കാഴ്ച്ച അവസാനമായി ഉണ്ടായത്. അപൂര്‍വമായ ദൃശ്യങ്ങള്‍ക്കാണ് ഈ വര്‍ഷം ജനുവരി 31 ന് സാക്ഷ്യം വഹിക്കാന്‍ പോവുന്നത്.

സാധാരണ സംഭവിക്കുന്ന ചന്ദ്ര ഗ്രഹണം തന്നെയാണ് ജനുവരി 31 നും നടക്കുന്നത്. എന്നാല്‍ ചന്ദ്ര ബിംബത്തിന് കടും ചുവപ്പ് നിറമായിരിക്കും എന്നതാണ് പ്രത്യേകത. സാധാരണ ഗതിയില്‍ ചന്ദ്ര ഗ്രഹണം നടക്കുമ്പോള്‍ ചന്ദ്ര ബിംബം ദൃശ്യമാകാറില്ല. ഒരു മാസത്തില്‍ തന്നെ രണ്ടു പൗര്‍ണമി സംഭവിക്കുന്നതാണ്‌ ബ്ലൂ മൂണ്‍. ഈ വര്‍ഷം രണ്ടു ബ്ലൂമൂണ്‍ പ്രതിഭാസം ഉണ്ടാകും.

Loading...

മാര്‍ച്ച്‌ 31 നാണ്‌ അടുത്ത ബ്ലൂ മൂണ്‍. അടുത്ത പ്രതിഭാസമായ ബ്ലഡ്‌ മൂണ്‍, ചന്ദ്രന്‍ സൂര്യനും ഭൂമിക്കും ഇടയില്‍ എത്തുമ്പോള്‍ സംഭവിക്കുന്നതാണ്‌. ഭൂമി സൂര്യനെ മറയ്‌ക്കുന്ന സമയത്ത്‌ ചന്ദ്രന്‌ അസാധാരണമായ ചുവപ്പ്‌ നിറമായിരിക്കും. അതുകൊണ്ടാണ്‌ ഇത്‌ ബ്ലഡ്‌ മൂണ്‍ എന്ന്‌ അറിയപ്പെടുന്നത്‌. ഈ മൂന്നു പ്രതിഭാസങ്ങളും അവസാനം ഒരുമിച്ചു സംഭവിച്ചത്‌ 1866 മാര്‍ച്ച്‌ 31 നായിരുന്നു.

ഭൂമിയിലെ മലിനീകരണത്തില്‍ നിന്നുള്ള വിഷവാതകങ്ങളാണ് ചന്ദ്രന്‍റെ നിറമാറ്റത്തിന് കാരണം. ഗ്രഹണ സമയത്ത് അപൂര്‍വമായി മാത്രമേ ചന്ദ്രനെ ദൃശ്യമാകാറുള്ളൂ. എന്നാല്‍ അന്തരീക്ഷത്തിലെ സൂക്ഷ്മ കണികകള്‍ വര്‍ധിക്കുമ്പോഴാണ് ചന്ദ്രനെ ചുവപ്പ് നിറത്തില്‍ ദൃശ്യമാകുന്നത്. ഇന്ത്യയില്‍ 1963, 1982 വര്‍ഷങ്ങളില്‍ ഈ പ്രതിഭാസം ദൃശ്യമായിട്ടുണ്ട്. അമേരിക്കയില്‍ 150 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ഗ്രഹണചന്ദ്രന്‍ ദൃശ്യമാകാന്‍ പോകുന്നത്.