ബ്ലൂ ബ്ലാക്ക് മെയിലിംഗം വീണ്ടും പിടിമുറുക്കുന്നു, വ്യവസായിക്ക് നഷ്ടമായത് 30 ലക്ഷം

നഗ്‌നദൃശ്യം പകര്‍ത്തി വിദേശ വ്യവസായിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച യുവതിയടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിലാണ് ഇവര്‍ പിടിയിലായത്. ഫോര്‍ട്ട് കൊച്ചി സ്വദേശി ആയ യുവതിയുടെ നേതൃത്വത്തില്‍ ആണ് ബ്ലാക് മെയിലിങ് നടന്നത്. കേസില്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശികളായ മൂന്ന് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വ്യവസായിയുടെ പരാതിയില്‍ മേലാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. നഗ്‌നദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ പ്രതികള്‍ 50 ലക്ഷം രൂപയാണ് വ്യവസായിയോട് ആവശ്യപ്പെട്ടത്. വിവിധ ഘട്ടങ്ങളായി 30 ലക്ഷം രൂപ വ്യവസായി പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ അയച്ചതായി തെളിഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ നിരവധി വ്യവസായികളെ ബ്ലാക് മെയിലിങ് ചെയ്ത് സംഘം പണം തട്ടിയതായി സൂചനയുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി കൊച്ചി കേന്ദ്രീകരിച്ച് ഈ സംഘം പ്രവര്‍ത്തിക്കുന്നതായും പൊലീസ് പറഞ്ഞു.