ബ്ലൂവെയ്ല്‍: മക്കളെ ഗെയിമില്‍ നിന്ന് രക്ഷിക്കാനുള്ള വഴികള്‍ ; രക്ഷിതാക്കള്‍ക്ക് പോലീസിന്‍റെ ഉപദേശം

പനാജി: രാജ്യത്ത് കൂടുതല്‍ ബ്ലൂവെയ്ല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതോടെ രക്ഷിതാക്കള്‍ക്ക് ഉപദേശവുമായി ഗോവ പോലീസ്. ഗോവ ക്രൈം ബ്രാഞ്ചാണ് ബ്ലൂ വെയ്ല്‍ ചാലഞ്ചിനെ പ്രതിരോധിക്കുന്നതിനായി രക്ഷിതാക്കള്‍ക്ക് ഉപദേശം നല്‍കിയിട്ടുള്ളത്. ഓരോ ഘട്ടത്തിലും ഉദ്വേഗജനകമായ നീക്കങ്ങള്‍ നടത്തുന്നതിന് ഗെയിം അഡ്മിനിസ്ട്രേറ്റര്‍ 50 ാമത്തെ സ്റ്റേജ് വരെ എത്തിയ്ക്കുകയും മരണത്തിലേയ്ക്ക് എത്തിയ്ക്കുകയും ചെയ്യുന്നതാണ് ഗെയിമിന്‍റെ രീതി.

ബ്ലൂവെയില്‍ ഗെയിമിന്‍റെ അവസാനത്തെ സ്റ്റേജ് വരെ കളിച്ച് ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഓണ്‍ലൈന്‍ കൊലയാളി ഗെയിമായ ബ്ലൂവെയില്‍ ചാലഞ്ചിന്‍റെ വ്യാപനം തടയുന്നതിനുള്ള കേന്ദ്ര നീക്കം. ഓരോ പ്ലാറ്റ്ഫോമില്‍ നിന്നും ബ്ലൂവെയില്‍ ഗെയിമിന്‍റെ ലിങ്കുകള്‍ നീക്കം ചെയ്തുവെന്ന് ഉറപ്പുവരുത്താണ് ടെക് ഭീമന്‍ ഗൂഗിളുള്‍പ്പെടെ കമ്പനികള്‍ക്ക് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദേശം. കത്തിലാണ് ഇന്‍ര്‍നെറ്റ് ഭീമമന്മാര്‍ക്ക് സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഐടി- നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ നിര്‍ദേശപ്രകാരമാണ് കത്തയച്ചിട്ടുള്ളത്.

കുട്ടികളുള്ള വീടുകളില്‍ കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലും പാരെന്‍റെല്‍ കണ്‍ട്രോള്‍ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ഗോവ ക്രൈം ബ്രാഞ്ച് നല്‍കുന്ന ആദ്യത്തെ നിര്‍ദേശം. ഇത് വഴി കുട്ടികള്‍ ഉപയോഗിക്കുന്ന ആപ്പിന്‍റെ ഉപയോഗം പരിമിതപ്പെടുത്താനും പോലീസ് നിര്‍ദേശിക്കുന്നു. സെര്‍ച്ച് ഹിസ്റ്ററി കൃത്യമായി പരിശോധിക്കുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് പോലീസ് നല്‍കുന്നത്.

കുട്ടികള്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണിലെ ടെക്സ്റ്റ് മെസേജുകള്‍, കോള്‍ ലോഗ്, സെര്‍ച്ച് ഹിസ്റ്ററി, ഫേസ്ബുക്ക്, സ്നാപ്ചാറ്റ്, വാട്സ്ആപ്പ് എന്നിവ പരിശോധിക്കുക. അപകടമരമായ പ്രവൃത്തികളെ പിന്തുണയ്ക്കുന്നുവെന്ന് കരുതുന്ന വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുക, ആപ്പുകളുടെ ഉപയോഗം നിയന്ത്രിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ക്രൈം ബ്രാഞ്ച് രക്ഷിതാക്കള്‍ക്ക് നല്‍കുന്നത്.

ബ്ലൂ വെയ്ല്‍ ഗെയിമില്‍ പ്രവേശിച്ചാല്‍ കുട്ടികളില്‍ മാനസിക സമ്മര്‍ദ്ദം ആത്മഹത്യാ പ്രവണ തുടങ്ങിയ മാറ്റങ്ങള്‍ കുട്ടികളില്‍ പ്രകടമാകും. അതിനാല്‍ കുട്ടികളിലെ ഇത്തരം സ്വഭാവ വ്യതിയാനങ്ങള്‍ രക്ഷിതാക്കള്‍ കൃത്യമായി നിരീക്ഷിക്കണമെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. ഫിലിപ്പ് ബുഡെയ്ക്കിനാണ് കുട്ടികളെ സ്വയം നശിക്കാന്‍ പ്രേരിപ്പിക്കുന്നതിനായി ബ്ലൂ വെയ് ല്‍ ഗെയിം വികസിപ്പിച്ചെടുത്തിട്ടുള്ളത്. ലോകത്ത് 100 ഓളം യുവാക്കളെ ബ്ലൂ വെയ്ല്‍ മരണത്തിലേയ്ക്ക് തള്ളിവിട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

കുടുബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും ഉള്‍വലിയുന്ന പ്രവണതകള്‍, സന്തോഷമില്ലാത്ത പ്രകൃതം, കടുത്ത ദുഃഖം, ദിവസേനെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക, ചെയ്യുന്ന ഒരു കാര്യങ്ങളിലും താല്‍പ്പര്യവും ശ്രദ്ധയും ഇല്ലാതാവുക, ഭക്ഷണം കഴിക്കുന്നതിനും ഉറങ്ങുന്നതിനും പ്രശ്നങ്ങള്‍ നേരിടുക, തുടങ്ങിയ ലക്ഷണങ്ങളാണ് ബ്ലൂ വെയ്ല്‍ ഗെയിം കളിയ്ക്കുന്ന കുട്ടികളുടെ സ്വഭാവത്തില്‍ പ്രകടമാകുക.

ബ്ലൂവെയ്ല്‍ ഗെയിമിനെക്കുറിച്ച് കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് വിവരം ലഭിച്ചിരിക്കാനുള്ള സാധ്യത കൂടുതലാണ് അതിനാല്‍ കുട്ടികള്‍ക്ക് ഗെയിമിനെക്കുറിച്ചും ഗെയിമിന്‍റെ അപകടത്തെക്കുറിച്ചും അവബോധം നല്‍കുക. രക്ഷിതാക്കള്‍ക്കും അധ്യാപര്‍ക്കും അതേ സമയം തന്നെ ഗെയിമിനെക്കുറിച്ച് ബോധവല്‍ക്കരണം നടത്തേണ്ടതും അനിവാര്യമാണ്.

ബ്ലൂ വെയ്ല്‍ കൊലയാളിയാവുന്നതോടെ ഓണ്‍ലൈന്‍ ഗെയിം നിരോധിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച ദില്ലി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ വിലക്കേര്‍പ്പെടുത്തിയതുകൊണ്ട് ഫലമില്ലെന്നാണ് ടെക് വിദഗ്ദര്‍ വ്യക്തമാക്കുന്നത്. ബ്ലൂവെയില്‍ രാജ്യത്ത് ദുരന്തം വിതച്ചുകൊണ്ടിരിക്കെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്സ്ആപ്പ്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, യാഹൂ എന്നിവയ്ക്കാണ് ബ്ലൂ വെയില്‍ ലിങ്കുകള്‍ ഉടന്‍ നീക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഓരോ പ്ലാറ്റ്ഫോമില്‍ നിന്നും ബ്ലൂവെയില്‍ ഗെയിമിന്‍റെ ലിങ്കുകള്‍ നീക്കം ചെയ്തുവെന്ന് ഉറപ്പുവരുത്താണ് ടെക് ഭീമന്‍ ഗൂഗിളുള്‍പ്പെടെ കമ്പനികള്‍ക്ക് ഇലക്ട്രോണിക്സ് ആന്‍ഡ് ഐടി മന്ത്രാലയം നല്‍കിയിട്ടുള്ള നിര്‍ദേശം. കത്തിലാണ് ഇന്‍ര്‍നെറ്റ് ഭീമമന്മാര്‍ക്ക് സര്‍ക്കാര്‍ ഈ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഐടി- നിയമ മന്ത്രി രവിശങ്കര്‍ പ്രസാദിന്‍റെ നിര്‍ദേശപ്രകാരമാണ് കത്തയച്ചിട്ടുള്ളത്.

ബ്ലൂവെയില്‍ ഗെയിമിന്‍റെ അവസാത്തെ സ്റ്റേജായ 50ല്‍ ഗെയിം കളിക്കുന്ന കുട്ടികള്‍ ഗെയിം മാസ്റ്ററുടെ നിര്‍ദേശമനുസരിച്ച് ആത്മഹത്യ ചെയ്യുന്നത്. ചാലഞ്ച് അവസാനിപ്പിച്ചതിന് ശേഷമുള്ള ഫോട്ടോകളും ഗെയിം മാസ്റ്റര്‍ കളിയ്ക്കുന്നവരില്‍ നിന്ന് ആവശ്യപ്പെടും. ചാലഞ്ച് പൂര്‍ത്തിയാക്കാന്‍ ഗെയിം മാസ്റ്ററുടെ സ്വാധീനത്തിലകപ്പെടുന്നവരാണ് പലമാര്‍ഗ്ഗത്തില്‍ ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്.

ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴിയാണ് ഓണ്‍ലൈന്‍ ഗെയിം കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമിടയില്‍ പ്രചരിക്കുന്നത്. അതിനാല്‍ കുട്ടികള്‍ക്കിടയിലേയ്ക്കുള്ള ഗെയിം ലിങ്കിന്‍റെ വ്യാപനം തടയുകയാണ് അനിവാര്യമായ രീതിയെന്നാണ് മന്ത്രാലയത്തിന്‍റെ നിരീക്ഷണം. ഗെയിമിനെ പിന്തുണയ്ക്കുന്നവരെക്കുറിച്ച് എന്‍ഫോഴ്സ്മെന്‍റ് ഏജന്‍സികള്‍ക്ക് വിവരം നല്‍കണമെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശം.