മുംബൈയിലെ മദ്യശാലകളില്‍ ഇരച്ച് കയറി ജനക്കൂട്ടം;തിരക്ക് അനിയന്ത്രിതമായപ്പോള്‍ അടച്ചുപൂട്ടി

മുംബൈ: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയപ്പോള്‍ പല സംസ്ഥാനങ്ങളിലും മദ്യശാലകള്‍ തുറന്നു. എന്നാല്‍ തിരക്ക് പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതലായിരുന്നു. തിരക്ക് പലയിടത്തും അനിയന്ത്രിതമായപ്പോള്‍ മദ്യശാലകള്‍ വീണ്ടും അടച്ചുപൂട്ടേണ്ട സ്ഥിതിയായി. ഡല്‍ഹിയിലും കര്‍ണാടകയിലും മദ്യശാലകള്‍ തുറന്നെങ്കിലും അടച്ചുപൂട്ടേണ്ടി വന്നും. എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര.

മരണസംഖ്യ ഏറ്റവും കൂടുതലുള്ളതും ഇവിടെ തന്നെയാണ്. ലോക്ക്ഡൗണില്‍ ഇളവ് വന്നപ്പോള്‍ മുബൈയിലെ മദ്യശാലകള്‍ തിങ്കളാഴ്ച തുറന്നിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ തിരക്ക് അനിയന്ത്രിതമായപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി വീണ്ടും റദ്ദാക്കേണ്ടി വന്നു. ബുധനാഴ്ച മുതല്‍ ഇനി മദ്യശാലകള്‍ തുറക്കില്ലെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തു.

Loading...

ലോക്ക്ഡൗണില്‍ ഇളവ് വരുത്തിയതിനാലായിരുന്നു മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. എന്നാല്‍ സാമൂഹിക അകലം പാലിക്കാതെ വലിയ ജനക്കൂട്ടമാണ് ഇവിടെ രൂപപ്പെട്ടത്. ഇതോടെ മുബം മദ്യശാലകളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കി. ഇനിമുതല്‍ അവിശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമേ തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കുകയുള്ളൂവെന്ന് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിക്കുകയും ചെയ്തു.