ബാഗ്ദാദ്: ബിഎംഡബ്യു കാര്‍ ഓടിച്ച് അഭ്യാസപ്രകടനം നടത്തുന്ന മൂന്നു വയസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഇറാഖിലാണ് സംഭവം.കാറിന്റെ സീറ്റില്‍ കൃത്യമായി ഇരിക്കാന്‍ പോലും സാധിക്കാത്ത കുട്ടി യാതൊരു ഭയവും കൂടാതെയാണ് വാഹനം ഓടിക്കുന്നത്. വീഡിയോ പകര്‍ത്തുന്ന ആള്‍ക്കു നേരെ ഇടയ്ക്ക് നോക്കുന്നതും കാണാം. അപകടകരമാം വിധത്തിലുള്ള അഭ്യാസപ്രകടനങ്ങളും മൂന്നു വയസുകാരന്‍ കാണിക്കുന്നുണ്ട്. ബിഎംഡബ്യുവില്‍ കയറിയുള്ള കുട്ടിയുടെ അഭ്യാസങ്ങള്‍ മാതാപിതാക്കളാണ് പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തത്. ഇത് വളരെ വേഗം വൈറലാകുകയായുരുന്നു.

വാഹനങ്ങള്‍ ഓടിക്കുന്നതിന് ഇറാഖില്‍ അനുവദിച്ചിട്ടുള്ള മിനിമം പ്രായം 17 വയസാണ്. വീഡിയോ വൈറലായതോടെ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യവുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

Loading...

https://youtu.be/tV3EI3e_cbk