യുവാക്കള്‍ക്ക് ആവേശമായി ഇറ്റാലിന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായ മോട്ടോ ഗുസ്സി രണ്ട് പുത്തന്‍ ബൈക്കുകളുമായി ഇന്ത്യയിലെത്തുന്നു. ഡല്‍ഹി ഓട്ടോഎക്സ് പോയില്‍ അരങ്ങേറ്റം കുറിച്ച വി 9 ബോബര്‍, റോമര്‍ എന്നീ ബൈക്കുകള്‍ ഷോയിലെ മുഖ്യ ആകര്‍ഷണങ്ങളിലൊന്നായിരുന്നു.

ക്ലാസിക് ലുക്കും കരുത്തുറ്റ എന്‍ജിനുമായി എത്തുന്ന ബൈക്കുകള്‍ക്ക് മികവുറ്റ പ്രതികരണം ലഭിക്കുമെന്നാണ് കമ്ബനി പ്രതീക്ഷിക്കുന്നത്. 55 ബിഎച്ച്‌പിയും 62 എന്‍എം ടോര്‍ക്കും നല്‍കുന്ന 850സിസി വി-ട്വിന്‍ എന്‍ജിനാണ് ഈ ബൈക്കുകള്‍ക്ക് കരുത്തേകുന്നത്. എന്‍ജിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഉള്‍പ്പെടുത്തിയതോടൊപ്പം പിന്‍ ചക്രത്തിലേക്ക് പവര്‍ എത്തിക്കാന്‍ ഡബിള്‍ ജോയിന്റ് ഷാഫ്റ്റും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Loading...

സുരക്ഷ ഉറപ്പുവരുത്താന്‍ എബി എസ്, ഇമ്മോബലൈസര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവ ഉപയോഗിച്ചിട്ടുണ്ട്. മോട്ടോപ്ലെക്സ് ഷോറും വഴി വില്‍പ്പനയ്ക്കെത്തുന്ന ഇരു ബൈക്കുകളും പൂനെ,ഹൈദരാബാദ് ,ചെന്നൈ,കൊച്ചി എന്നിവിടങ്ങളിലാണ് ആദ്യം വില്‍പനയ്ക്കെത്തുന്നത്.