സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പിന്റെ ഭാഗമാകാന്‍ ഡോ.ബോബി ചെമ്മണൂരും

മധുര അണ്ണൈ ഫാത്തിമ ഗ്രൂപ്പ് ഓഫ് ഇന്‌സ്ടിറ്റിയുഷന്‍സില്‍ സ്റ്റുഡന്റ്‌സ് സ്റ്റാര്ട്ടപ്പിന്റെ ഭാഗമാകാന്‍ ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ബോബി ചെമ്മണൂര്‍ ധാരണാപത്രം ഒപ്പുവെക്കുകയും അണ്ണെ ഫാത്തിമ ഗ്രൂപ്പ് ഓഫ് ഇന്‌സ്ടിറ്റിയുഷന്‍സില്‍ ചെയര്‍മാന്‍ എം.എസ് ഷായ്ക്ക് കൈമാറുകയും ചെയ്തു.

സ്വര്‍ണ്ണാഭരണ രംഗത്തും ഹോസ്പ്പിറ്റാലിറ്റി, ഇ കൊമേഴ്‌സ്, നോണ്‍ ബാങ്കിംഗ്, ഫിനാന്‌സ് എന്നീ മേഖലകളിലും ആരംഭിക്കുന്ന സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പുകളില്‍ ഇന്‍വെസ്റ്റ് ചെയ്ത്, വിദ്യാര്‍ത്ഥികളെ മികച്ച സംരംഭകരാക്കി വളര്‍ത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് ഡോ.ബോബി ചെമ്മണൂര്‍ പറഞ്ഞു.
ചടങ്ങില്‍ ചെമ്മണൂര്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ (മാര്‍ക്കററിംഗ്) അനില്‍ സി.പി, ട്രെയിനിംഗ് ആന്റ് പ്ലെയ്‌സ്‌മെന്റ് മാനേജര്‍ എന്‍ സജിത്, അക്കാദമി ഡീന്‍ കെ സരീഷ് കുമാര്‍, പ്രിന്‌സിപ്പാള്‍ ഡോ.കെ രാജേശ്വരി തുടങ്ങിയവര്‍ സംബന്ധിച്ചു.

മധുര അണ്ണൈ ഫാത്തിമ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിലെ സ്റ്റുഡന്റ്സ് സ്റ്റാര്‍ട്ടപ് പദ്ധതിയുടെ ധാരണാപത്രം ഒപ്പുവെച്ചതിനുശേഷംബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുക്കുന്നു