കോഴിക്കോട്: ഒടുവിൽ ബോബി ചെമ്മണ്ണൂർ കുടുങ്ങി. തിരൂരിലേ ചെമ്മണ്ണൂർ ജ്വല്ലറിയിൽ ഇസമായീൽ എന്ന ഇടപാടുകാരൻ വെന്തുമരിച്ച സഭവത്തിൽ ബോബീ ചെമ്മണ്ണൂരിനേ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തു.  ചെമ്മണ്ണൂർ ജ്വല്ലറികാരുടെ ഭീഷണിമൂലം ഇസ്മായീൽ ആതമഹത്യ ചെയ്യുകയായിരുന്നു എന്നു കാട്ടി കുടുംബാംഗങ്ങൾ പൊലീസിൽ പരാതി നൽകിയോടെയാണ് ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തത്.  മരിച്ച ഇസ്മയിലിന്റെ മകളുടെ ഭർതൃ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയവരാണ് കേസിൽ പ്രതികളായിരിക്കുന്നത്. ഇവരെത്തിയ വാഹനത്തിന്റെ ഡ്രൈവറേയും കേസിൽ പ്രതിചേർക്കും. ജ്വല്ലറി മാനേജ്ജറും പ്രതിയാണ്‌.

1-ഇയാളോ കാരുണ്യത്തിന്റെ മിശിഹ: ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. 

Loading...

2-ചെമ്മണ്ണൂർ ബോബീ..തുടയിലെ തുണിയിൽ എഴുതിവയ്ച്ചാൽ വെന്തുമരിച്ച ഇസ്മായിൽ തിരികെ വരില്ല.

ഇസ്മായിൽ ജൂവലറിയിൽ എത്തി ആത്മഹത്യ ചെയ്തതിന്റെ തലേദിവസം ചെമ്മണ്ണൂരുകാർ തലേദിവസം മകളുടെ ഭർതൃവീട്ടിൽ വന്നു ഭീഷണിപ്പെടുത്തിയിരുന്നതായും ഇത് ഇസ്മായീലിനും കുടുംബത്തിനും മാനസിക പ്രയാസം സൃഷ്ടിച്ചിട്ടുണ്ടെന്നും ഭാര്യും മക്കളും നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.ഇസ്മായീൽ ആതഹത്യ ജ്വല്ലറിയിൽ തീകൊളുത്തി മരിക്കാൻ ശ്രമിച്ചതിന്റെ തലേന്ന് മകളുടെ വീട്ടിൽ ചെമ്മണ്ണൂർ ജല്ലറിയിയുടെ യൂണീഫോമിൽ 6 ജീവനക്കാർ എത്തി ഭീഷണിപ്പെടുത്തിയിരുന്നു.രണ്ടു സ്ത്രീകളുൾപ്പടെയുള്ള സംഘം ബോബി ചെമ്മണ്ണൂരിന്റെ ലോഗോ പതിച്ച കറുത്ത ഇന്നോവയിലായിരുന്നു എത്തിയത്. തുടർന്ന് ഗുണ്ടാസംഘങ്ങളെ പോലെ പെരുമാറുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് അയൽവാസികളും നാട്ടുകാരും കേൾക്കെ ആയിരുന്നെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തന്റെ ഭർത്താവ് ഇസ്മായിൽ മനം നൊന്ത് ആത്മഹത്യ ചെയ്യാൻ ഇടയായതെന്ന് ഭാര്യ ഷഹീദ പരാതിയിൽ പറയുന്നു.

Chemmannur-Boby-Suicide-jewellery_PravasiShabdam

 മരിക്കാൻ ഇടയായ സാഹചര്യം സൃഷ്ടിച്ച ബോബി ചെമ്മണ്ണൂരിനും ജീവനക്കാർക്കും എതിരെ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് കേസെടുത്ത് നിയമനടപടികൾ സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.ഈ വർഷം ഫെബ്രുവരിയിലാണ് മകളുടെ വിവാഹത്തിനായി ഇസ്മായിൽ തിരൂരിലെ ജൂവലറിയുടെ ബ്രാഞ്ചിൽ നിന്നും സ്വർണം വാങ്ങിയത്. ജൂവലറിയുടെ കമ്മീഷൻ ഏജന്റായ സാജിത എന്ന സ്ത്രീ മുഖേനായാണ് അദ്ദേഹം ആഭരണം എടുക്കാൻ തീരുമാനിച്ചത്. ഇത് പ്രകാരം, അഞ്ച് ലക്ഷത്തോളം രൂപയുടെ സ്വർണം വാങ്ങി.