ചെമ്മണ്ണൂർ ബോബീ..തുടയിലെ തുണിയിൽ എഴുതിവയ്ച്ചാൽ വെന്തുമരിച്ച ഇസ്മായിൽ തിരികെ വരില്ല.

Chemmannur-Boby-Suicide-jewellery_PravasiShabdam

ഈ ചിത്രത്തിൽ ബോബി ചെമ്മണ്ണൂരിന്റെ തുടയിലെ വെളുത്ത പാൻസിൽ ജീവൻ രക്ഷിക്കാൻ എന്നു എഴുതി വയ്ച്ചിരിക്കുന്നത് കാണാം. ബോബീ ഇതു തുടയിലേ വസ്ത്രത്തിൽ എഴുതിയാൽ പോരാ.. ആ പാൻസ് മാറിയാൽ ആ എഴുത്തങ്ങ് പോകും. ചങ്കിനുള്ളിൽ എഴുതണം. എന്നാലും ബോബീ.. നിരവധി ജീവൻ രക്ഷിക്കാൻ കേരളം മുഴുവൻ ഓടിയ നിങ്ങൾക്ക് സ്വന്തം ജ്വല്ലറിയിൽ ഒരു കസ്റ്റമർ പെട്രോൾ ഒഴിച്ചു ആത്മഹത്യ ചെയ്തത് ഇത്രയോ ചീത്ത പേർ ഉണ്ടായിരിക്കുന്നു. ചെമ്മണ്ണൂർ തിരൂർ ജ്വല്ലറിയിൽ നിന്നും സ്വർണ്ണം വാങ്ങിയ നിങ്ങളുടെ ഇടപാടുകാരനായ താനൂർ കെ. പുരം പട്ടരുപറമ്പ് സ്വദേശി പട്ടശ്ശേരി ഇസ്മായിലിന്റെ (48) ജീവൻ രക്ഷിക്കാൻ നിങ്ങൾക്ക് സാധിക്കാതെ പോയത് നിങ്ങളിലേ പണക്കെതിയും കച്ചവടത്തിന്റെ മൂന്നാം മുറയും ആയിരുന്നില്ലേ?. ഇസ്മായീലിനെ അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിനു നിങ്ങളുടെ കസ്റ്റമർ ഫീൽഡ് എക്സിക്യുട്ടീവ് സാജിത സ്വർണ്ണം വാങ്ങാൻ ചാക്കിട്ട് പിടിച്ച് മലപ്പുറം ജില്ലയിലേ തിരൂരിലേ ചെമ്മണ്ണൂർ ജ്വല്ലറിയിൽ എത്തിക്കുകയായിരുന്നു. അതും കച്ചവടം.  തരി പൊന്നു കൂടുതൽ ചിലവാക്കാൻ ഉള്ള ആർത്തിപൂണ്ട കച്ചവടം. ഇസ്മായിലിനേ നിങ്ങൾ മരണത്തിലേക്ക് സെയിൽസ് ഏജന്റിനേ വിട്ട് വിളിപ്പിക്കുകയായിരുന്നു. അല്ലെങ്കിൽ പാവം ഇസ്മായീൽ ഉള്ള പണത്തിനു തിരൂരിലേ വല്ല ലോക്കൽ സ്വർണ്ണകടയിൽ നിന്നോ അല്ലെങ്കിൽ ആലുക്കാസിൽ നിന്നോ ഒക്കെ പൊന്നു വാങ്ങി കാര്യം നടത്തി ഇന്നും ജീവിച്ചിരിക്കുമായിരുന്നു. പൊന്ന് ആഗ്രഹിക്കുന്നവനെ മയക്കി ആളെ അയച്ച് വാങ്ങിപ്പിച്ച് അവന്റെ പണവും, ഭൂമിയും എല്ലാം നിങ്ങൾ എത്രയോ തട്ടിയെടുത്തുകഴിഞ്ഞു.  പൊന്നിനു പണം വേണ്ടാ..പകരം ഭൂമി ഈടും, ഒപ്പിട്ട അരഡസനോളം മുദ്രപേപ്പർ, ബ്ലാങ്ക് ചെക്കുകൾ ഒക്കെയായി ബോബി ചെമ്മണ്ണൂർ നിങ്ങൾ ശരിക്കും ഒരു വട്ടി പിരിവുകാരൻ തന്നെ. പൊന്നിന്റെ മറവിൽ നടക്കുന്ന കൊള്ള പലിശയും, 3യും 4യും ഇരട്ടി പണിക്കൂലി കടം വാങ്ങുന്നവന്റെ തലയിലും കയറ്റി വയ്ക്കുന്നത് ഏതു നീതിയാണ്‌ മിസ്റ്റർ ബോബീ… നിങ്ങൾ നല്ല മനസിനു ഉടമയായിരുന്നുവെങ്കിൽ കുറച്ചെങ്കിലും ഇത്തരം പൊന്നിന്റെ പേരിലേ കൊലകൾക്ക് അറുതി വരുത്തേണ്ടതാണ്‌. പൊന്നിനായി പരക്കം പായുന്ന കല്യാണ വീടുകളിൽ എങ്ങിനെയും പൊന്ന് നല്കുന്ന മരണത്തിന്റെ വ്യാപാരിയായി തിരൂരിൽ നിങ്ങളുടെ ബ്രാന്റ് നെയിം മാറ്റപെട്ടുകഴിഞ്ഞു.

Loading...

ബോബീ..നിങ്ങളോടുള്ള സൗഹൃദം നിലനിർത്തികൊണ്ട് പറയട്ടെ..നിങ്ങൾ ഇതൊന്നും നേരിട്ട് അറിയുന്നില്ലെന്ന് ഞാൻ സമാധാനിക്കാൻ കരുതുന്നു.  ചിലപ്പോൾ നിങ്ങളുടെ ജീവനക്കാരായിരിക്കും ഈ വക കണ്ണിൽ ചേരയില്ലാത്ത വേലത്തരങ്ങൾ  ഒപ്പിക്കുന്നത്, ചിലപ്പോൾ നിങ്ങളുടെ കച്ചവടം നടത്തുന്ന മാനേജ്ജർമാരായിരിക്കാം.

കേരളം മുഴുവൻ മനുഷ്യ ജീവൻ രക്ഷിക്കാൻ രക്തത്തിനായി നിങ്ങൾ ഓടിയപ്പോൾ അത് എത്ര നല്ല ഉദ്ദ്യമം ആയിരുന്നു. കുറച്ച് പൊങ്ങത്തരവും പൊങ്ങച്ചവും അതിൽ ഉണ്ടായിരുന്നെങ്കിലും അതൊരു മഹത്തായ സന്ദേശമായിരുന്നു. എന്നാൽ  നിങ്ങളുടെ ജ്വല്ലറിയിൽ കത്തി ചാമ്പലായ ആ മനുഷ്യൻ നിങ്ങൾ നടത്തുന്ന കച്ചവടത്തിന്റെ ഇരയാണ്‌.  ഇസ്മായിലിന്റെ ശരീരം പ്ലാസ്റ്റിക് പോലെ തിരൂരിലേ നിങ്ങളുടെ ജ്വല്ലറിയിൽ 60% ഭാഗത്തോളം ഉരുകി പോയത് താങ്കൾ നടത്തിയ ജീവൻ രക്ഷായാത്രകളെ നിഷ്പ്രഭമാക്കി. ജ്വല്ലറിയിൽ നിന്നും കത്തിചുരുണ്ട ആ മനുഷ്യ ശരീരം എടുത്തു മാറ്റുന്ന ദൃശ്യം കടയിലേ സി.സി.ടിവി വിഡിയോവിൽ രാത്രി തന്നെ നിങ്ങൾ വിളിപ്പിച്ച് കൊണ്ടുവന്ന് കണ്ടില്ലേ?.. എന്നിട്ട് ബോബീ നിങ്ങൾ കരഞ്ഞോ?..അതോ മരിച്ച ഇസ്മായിലിനോട്കലി  തോന്നിയോ?..ചകാൻ വന്ന സ്ഥലം എന്നു നിങ്ങൾ ചിന്തിച്ചുപോയോ?..

boby-chemmanur PravasiShabdam

ഇസ്മായിൽ ബോബീ ചെമ്മണ്ണൂർ എന്ന 3000 കോടി വാർഷിക വിറ്റുവരവുള്ള ചമ്മണ്ണൂർ സാമ്രാജ്യത്തോട് എത്രയോ കെഞ്ചി പറഞ്ഞു..സാവകാശം തരൂ എന്ന്..എന്റെ ഉമ്മയുടെ പേരിലേ ഭൂമി വിറ്റ് പണം തരാം എന്നു പറഞ്ഞില്ലേ..നിങ്ങൾക്ക് കാശുതരാൻ താനൂരിലേ റിയൽ എസ്റ്റേറ്റ് ഏജറ്റുമാരോട് ആ മനുഷ്യൻ ഭൂമി കച്ചവടം നടത്താൻ സമ്മതിച്ചില്ലേ?..പിന്നെയും ഇത്തിരി സാവകാശം നല്കരുതായിരുന്നോ?..ഇസ്മായിൽ പ്ണം തരാത്തപ്പോൾ നിങ്ങളുടെ സെയിൽസ് ഏജന്റിന്റെ വീഴ്ച്ചയായി കണ്ട് അവരുടെ 19 പവൻ സ്വർണ്ണം നിങ്ങളുടെ സ്ഥാപനം പിടിച്ചു വാങ്ങിയില്ലേ?..നിങ്ങളുടെ കടയിൽ നിന്നും പൊന്നു വാങ്ങി പണം നല്കാത്തതിനു ഇസ്മായിലിന്റെ മകളുടെ വിവാഹ ജീവിതം വരെ തകരുന്നിടത്തേക്ക് കാര്യങ്ങൾ എന്തിനായിരുന്നു നീക്കിയത്?.

എന്തുകൊണ്ടായിരിക്കും നിങ്ങൾ ഒരു നല്ല മനുഷ്യനണേൽ ഇത്ര വേട്ടയാടപ്പെടുന്നത്?. അലുക്കാസും, ഭീമാക്കാരനും, മലബാറിലേ മുതലാളിമാരും, കുഞ്ഞിക്കണ്ണനും, അറ്റലസ് മനുഷ്യനും ഒക്കെ തകർപ്പൻ പൊന്നു കച്ചവടം നടത്തുന്നു. അവരൊന്നും ഇതു പോലെ വേട്ടയാടപ്പെടുന്നില്ല. ധർമ്മ പ്രവർത്തികൾ അവരേക്കാളും ബോബി ചെയ്യുന്നു. എത്രയോ കോടികൾ സാധു ജനവിഭാഗത്തിനായി നിങ്ങൾ മറ്റ് പൊന്നു കച്ചവടക്കാരേക്കാൾ അധികമായി ചിലവിടുന്നു. എന്നിട്ട് ബോബീ നിങ്ങളെ കുരിശിൽ കയറ്റാൻ സോഷ്യൽ മീഡിയയും, ജനങ്ങളും വാരികുന്തവുമായി നില്ക്കുകയാണ്‌. എന്താണിങ്ങനെ?.

chemmannur-suicide-case

 എനിക്ക് തോന്നുന്നു ബോബീ.. നിങ്ങൾ ഒരേ സമയം പൊതു പ്രവർത്തനവും ഇമ്മാതിരിയുള്ള കച്ചവടവും നടത്തരുത്. ഒന്നുകിൽ മറ്റ് സ്വർണ്ണ കച്ചവടക്കരുടെ അടുത്തുപോയി പണിപഠിക്കുക. പക്ക കച്ചവടം നടത്തുക. അങ്ങിനെ വന്നാൽ ഒന്നിലധികം ആളുകൾ ജ്വല്ലറിയിൽ മരിച്ചാലും ധാർമ്മികതയുടെ പേരിൽ നിങ്ങളെ ചോദ്യം ചെയ്യില്ല. കച്ചവടത്തിന്റെ പേരിൽ മാത്രം അത്തരം സഭവത്തേ കാണും. കച്ചവടം വിട്ടിട്ട് പൊതു സേവനം എന്നും പറയുന്നില്ല, കാരണം ഈ കച്ചവടം നിങ്ങളുടെ ജോലിയും, ജീവിതവുമാണ്‌. കച്ചവടവും ജോലിയും ഒന്നിച്ചു കൊണ്ടുപോകാൻ ആണ്‌ പരിപാടിയെങ്കിൽ അധിക ദൂരം പോകേണ്ട.. ആ ചിറ്റിലപ്പിള്ളി കൊച്ചൗസേപ്പിനേ ഒന്നു പോയി കാണൂ.. വൃക്കപോലും ദാനം നല്കി ഒറ്റ വൃക്കയിൽ ജീവിക്കുന്ന കൊച്ചൗസേപ്പ് തീച്ചയായും ബോബി നിങ്ങൾക്ക് ഒരു വഴികാട്ടിയാകും.

ഇയാളോ കാരുണ്യത്തിന്റെ മിശിഹ: ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു.