സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടി വരികയും ചര്‍ച്ചയാകുകയും ചെയ്ത വ്യക്തിയാണ് ബോബി ചെമ്മണ്ണൂര്‍. ചെറുതായിരുന്നപ്പോള്‍ കാറെടുത്ത് ബാംഗ്ലൂരില്‍ ഗേള്‍ ഫ്രണ്ടിനെ കാണാന്‍ പോയിരുന്നു എന്ന ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലുണ്ടായിരുന്ന ചില ഭാഗങ്ങളിലെ പരാമര്‍ശമായിരുന്നു അവസാനം ട്രോളായി മാറിയത്. ഇപ്പോഴിതാ തിരിച്ച് ട്രോളന്മാരെ ട്രോളിയിരിക്കുകയമാണ് ബോബി ചെമ്മണ്ണൂര്‍.
ചന്ദ്രനെ പിളർത്തിയതും കടലിന് മീതേ നടന്നതും പർവ്വതം കുടയായ് ചൂടിയതും വിശ്വസിക്കാമെങ്കിൽ നിങ്ങൾക്ക് കാറോടിച്ച് ഞാൻ കർണ്ണാടകക്ക് പോയത് പുച്ഛമാകുന്നതെങ്ങനെയെന്നാണ് ബോബി ചെമ്മണ്ണൂർ ചോദിയ്ക്കുന്നത്. സോഷ്യൽ മീഡിയകളിൽ ഡോ, ബോബി ചെമ്മണ്ണൂരിനെ അനുകൂലിക്കുന്ന പോസ്റ്ററുകളിലൊന്നാണ് ബോബി ചെമ്മണ്ണൂർ പങ്കുവച്ചിരിക്കുന്നത്. ലേശം പരിഹാസം എനിക്കെതിരെ ഉണ്ടെങ്കിലും ഈ പോസ്റ്റർ ചെയ്ത ആളോട് നന്ദിയെന്നും കുറിച്ചിട്ടുണ്ട്.