നേപ്പാള്‍ ദുരന്തം; അവസാനം അവര്‍ വീട്ടിലെത്തി ചേതനയറ്റ ശരീരമായി

തിരുവനന്തപുരം: നേപ്പാളിലെ റിസോര്‍ട്ടില്‍ മരണമടഞ്ഞ പ്രവീണിന്റെയും ഭാര്യയുടെയും മൂന്ന് കുരുന്നുകളുടെയും ചേതനയറ്റ ശരീരം ഒടുവില്‍ സ്വന്തം വീട്ടിലെത്തിച്ചു. പ്രവീണ്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങളാണ് നാട്ടിലെത്തിച്ചത്. ഇന്ന് രാവിലെ 8 മണിയോടു കൂടിയാണ് ചെങ്കോട്ടുകോണത്തെ അച്ചന്‍കോയിക്കല്‍ രോഹിണി ഭവനില്‍ മൃതദേഹങ്ങള്‍ എത്തിച്ചത്. 10 മണിയോടെ വീട്ടുവളപ്പില്‍ തന്നെ സംസ്‌കാരം നടക്കും.പൊതുദർശനത്തിനുവെച്ച ശേഷം ഒമ്പതോടെ സംസ്കാരച്ചടങ്ങുകൾ ആരംഭിക്കും.

മരിച്ച മൂന്ന് കുട്ടികളുടെയും മൃതദേഹം മൂന്ന് പെട്ടികളിലാക്കി ഒരേ കുഴിമാടത്തിൽ സംസ്കരിക്കും. അതിനടുത്തായി ഇടതുഭാഗത്ത് പ്രവീണിന്‍റെയും വലതുവശത്ത് ശരണ്യയുടെയും മൃതദേഹം ദഹിപ്പിക്കും. ശരണ്യയുടെ സഹോദരി ഐശ്വര്യയുടെ രണ്ട് വയസ്സുള്ള മകൻ ആരവാണ് മരണാന്തര കർമങ്ങൾ ചെയ്യുന്നത്. വെള്ളിയാഴ്​ച പുലർച്ചെ 12.07 ഒാടെയാണ്​ ഡൽഹിയിൽ നിന്ന്​ കൊച്ചിയിലേക്കും കൊച്ചിയിൽ നിന്ന്​ തിരുവനന്തപുരത്തേക്കും വിമാനമാർഗം മൃതദേഹങ്ങൾ എത്തിച്ചത്​. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കലക്​ടർ ​. ​കെ. ഗോപാലകൃഷ്​ണന്‍റെ നേതൃത്വത്തിൽ മേയർ കെ. ശ്രീകുമാർ മൃതദേഹം ഏറ്റുവാങ്ങി.സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അടക്കം നിരവധി ആളുകള്‍ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ചെങ്കോട്ടുകോണത്തെ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്.

Loading...

അതേസമയം റിസോര്‍ട്ടില്‍ 8 മലയാളികള്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ നിയമ നടപടിക്ക് കാഠ്മണ്ഡുവിലെ മലയാളി കൂട്ടായ്മ. റിസോര്‍ട്ടിനെതിരെ കേസ് നല്‍കുമെന്നു നേതൃത്വം നല്‍കുന്ന തുറവൂര്‍ സ്വദേശി കൈലാസ് നാഥ് അയ്യര്‍ പറഞ്ഞു.വിനോദ സഞ്ചാര സംഘത്തില്‍ ഉണ്ടായിരുന്ന ജയകൃഷ്ണന്‍, രാം കുമാര്‍ എന്നിവര്‍ക്കൊപ്പം മലയാളി കൂട്ടായ്മ പ്രവര്‍ത്തകര്‍ കാഠ്മണ്ഡുവിലെ അഭിഭാഷകന്‍ അവദേശ് കുമാര്‍ സിങ്ങിനെ കണ്ടിരുന്നു.

ഔട്ട്ഡോര്‍ ഗ്യാസ് ഹീറ്ററുകള്‍ മുറിയില്‍ വച്ചതു റിസോര്‍ട്ടിന്റെ വീഴ്ചയാണെന്നു പൊലീസ് പറഞ്ഞിരുന്നു. നേപ്പാള്‍ ടൂറിസം വകുപ്പ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസ് അന്വേഷണത്തിന് പ്രത്യേക സമിതിയെയും നിയോഗിച്ചിട്ടുണ്ട്.എട്ടു പേരുടേയും സംസ്കാരം ഇന്ന് നടക്കും, മാതാപിതാക്കള്‍ക്കും ,കുഞ്ഞനിയനുമൊപ്പം കഴിയാതെ മറ്റൊരു മുറിയില്‍ കഴിഞ്ഞതു കൊണ്ട് മാത്രമാണ് മാധവ് രക്ഷപ്പെട്ടത് .കുഞ്ഞനിയന്‍ വൈഷ്ണവും അപകടത്തില്‍ മരിച്ചിരുന്നു.