ചങ്ങനാശേരിയിൽ ജിം നേഷ്യം ഉടമ മസിൽ വളരാൻ നല്കിയത് മൃഗങ്ങൾക്ക് നല്കുന്ന മരുന്ന്, കഴിച്ചവർക്ക് മരണം വരെ ഉണ്ടാമെന്ന് മുന്നറിയിപ്പ്

കൊച്ചി: പത്തുലക്ഷം രൂപ വിലയുള്ള ഉത്തേജക മരുന്നുമായി കൊച്ചിയിൽ അറസ്റ്റിലായ ഫിറ്റ്നസ് സെന്‍റർ ഉടമയെ കുറിച്ച് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ.ചങ്ങനാശേരിയിൽ ജിം നേഷ്യം ഉടമ മസിൽ വളരാൻ നല്കിയത് മൃഗങ്ങൾക്ക് നല്കുന്ന മരുന്ന്, കഴിച്ചവർക്ക് മരണം വരെ ഉണ്ടാമെന്ന് മുന്നറിയിപ്പുമായി വിദഗ്ദർ. ശരീര സൗന്ദര്യത്തിനായി നിരവധി യുവാക്കളും യുവതികളുമാണ്‌ മരുന്ന് ഉപയോഗിച്ചത്. എല്ലാവരും ആശങ്കയിലാണ്‌.മൃഗങ്ങൾക്ക് നൽകുന്ന മരുന്നുകൾ കുത്തിവച്ചത് യുവതികൾക്കും, കൊച്ചിയിൽ പിടിയിലായ ഫിറ്റ്സെന്‍റർ ഉടമയുടെ ഇടപാടുകാർ ആയിരങ്ങൾ മരണകാരണമാകാൻ സാധ്യതയുള്ള ഉത്തേജക മരുന്നുകൾ വരെ ഇയാൾ വിൽപന നടത്തിയിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി.

ചങ്ങനാശേരി സ്വദേശിയും എളമക്കരയിലെ ഓക്സിജൻ ഫിറ്റ്നെസ് സെന്‍റർ ഉടമയുമായ ബോഡി ബിൽഡിങ് പരിശീലകൻ മിറാജിനെ (27) കഴിഞ്ഞ ദിവസം രാത്രിയാണു പോണേക്കരയിലെ താമസ സ്ഥലത്തു നിന്നും ഷാഡോ പൊലീസ് കസ്റ്റഡിയിലെടുത്തത്.ചൈനീസ് നിർമിത ഉത്തേജക മരുന്നുകളാണ് ഇയാൾ വിതരണം ചെയ്യുന്നത്.

 

Top