കേരളത്തിലെ ആദ്യ കൊവിഡ് ബാധിതന്റെ മരണം; പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാരം നടത്തി

കൊച്ചി: കൊറോണ ബാധയെത്തുടര്‍ന്ന് മരിച്ച 69 കാരന്റെ മൃതദേഹം സംസ്‌കരിച്ചു. കേരളത്തില്‍ ആദ്യമായി കൊറോണ മരണം സംഭവിച്ചയാളാണ് മട്ടാഞ്ചേരി സ്വദേശിയായ 69കാരന്‍. പ്രോട്ടോകോള്‍ പ്രകാരമായിരുന്നു സംസ്‌കാരം നടത്തിയത്. മട്ടാഞ്ചേരിയിലെ ആരാധനാലയത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. മതാചാര പ്രകാരമുള്ള ചടങ്ങുകളോടെയായിരുന്നു 3 മണിയോടു കൂടി സംസ്‌കാരം നടത്തിയത്. സംസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായ ശേഷമായിരുന്നു മൃതദേഹം ചികിത്സാ കേന്ദ്രത്തില്‍ നിന്ന് കൊണ്ടുപോയത്.

കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞയാളാണ് മരിച്ചത്. ഈ മാസം 16നാണ് ഇയാള്‍ ദുബായില്‍ നിന്നെത്തിയത്. ഇയാളുടെ ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Loading...

കോവിഡ് ബാധിച്ച് മരിച്ചയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍. ദുബായില്‍ നിന്നെത്തിയ മട്ടാഞ്ചേരി സ്വദേശിയായ 69കാരനെ നെടുമ്ബാശേരി വിമാനത്തില്‍ നിന്ന് കൂട്ടികൊണ്ടുവന്ന ഭാര്യയിലും കാര്‍ ഡ്രൈവറിലുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇരുവരും കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. മട്ടാഞ്ചേരി സ്വദേശി താമസിച്ച ഫല്‍റ്റിലുളളവരും വിമാനത്തില്‍ ഉണ്ടായിരുന്ന 49 പേരും നിരീക്ഷണത്തിലാണ്.

ഇന്ന് രാവിലെ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേയാണ് 69കാരന്‍ മരിച്ചത്. രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. ദുബായില്‍ നിന്ന് 16നാണ് ഇദ്ദേഹം കൊച്ചിയില്‍ എത്തിയത്. പ്രാഥമിക ഘട്ട പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കാണിക്കാതിരുന്നതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ച് ആദ്യം വീട്ടിലേക്ക് പറഞ്ഞുവിട്ടു. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 22നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇദ്ദേഹം കൂടുതല്‍ ആളുകളുമായി സമ്ബര്‍ക്കം പുലര്‍ത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ റൂട്ട് മാപ്പ് വേണ്ടി വന്നില്ല.

ന്യൂമോണിയ രോഗലക്ഷണങ്ങളെ തുടര്‍ന്നായിരുന്നു മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. കടുത്ത ഹൃദ്രോഗത്തിനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ചികിത്സയിലായിരുന്ന ഇദ്ദേഹം നേരത്തെ ബൈപാസ് ശസ്ത്രക്രിയയ്ക്കും വിധേയനായിരുന്നു.