കടല്‍പ്പുറത്ത് അടിഞ്ഞത് പോലീസ് ഉദ്യോഗസ്ഥന്റെ മൃതദേഹം

ആലപ്പുഴ. കടല്‍പ്പുറത്ത് അടിഞ്ഞ മൃതദേഹം പൊലീസ് ഉദ്യോഗസ്ഥന്റേതെന്ന് സ്ഥിരീകരിച്ചു. ആലപ്പുഴ ഇഎസ്‌ഐ ജംക്ഷനു സമീപത്തെ കടപ്പുറത്താണ് മൃതദേഹം അടിഞ്ഞത്. എആര്‍ ക്യാംപിലെ എഎസ്‌ഐ കാഞ്ഞിരംചിറ മാളികമുക്ക് ഫെബി ഗോണ്‍സാല്‍വസ് (46) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ടു വരെ ഫെബി എആര്‍ ക്യാംപിലുണ്ടായിരുന്നതായാണ് വിവരം. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നതായി പറയുന്നു.

Loading...