മകനെ കഷ്ണങ്ങളാക്കി ചാക്കിൽ കെട്ടി തോട്ടിൽ വലിച്ചെറിഞ്ഞ ‘അമ്മയും സഹോദരനും അറസ്റ്റിൽ

സ്വന്തം അമ്മയും മകനും ചേർന്ന് മറ്റൊരു മകനെ കൊന്ന് തുണ്ടം തുണ്ടമാക്കി…തമിഴ് നാട് കുമളിയിലാണ് നാടിനെ ഞെട്ടിച്ച സംഭവം ആറരങ്ങേറിയത്..ഞായറാഴ്ച കുമളിക്ക് സമീപം കമ്പം – ചുരുളി റോഡിൽ ഇരുചക്ര വാഹനത്തിൽ പുരുഷനും സ്ത്രീയും എത്തി എന്തോ വലിച്ചെറിഞ്ഞത് കണ്ടുനിന്നവർക്ക് പന്തികേട് തോന്നുകയും വലിച്ചെറിഞ്ഞതെന്താണെന്ന് നാട്ടുകാർ ചോദിച്ചപ്പോ, വീട്ടിൽ പൂജ നടന്നതിനു ശേഷം മിച്ചമുള്ള പൂജാ സാധനങ്ങൾ കളയാനെത്തിയാത്തതാണെന്നായിരുന്നു അമ്മയുടെ മറുപടി. സ്വന്തം മകനെ വെട്ടി നുറുക്കിയ ശരീര ഭാഗങ്ങളാണെന്ന് ഇരുചക്രവാഹനത്തിലെത്തിയവർ വലിച്ചെറിഞ്ഞതെന്ന് കണ്ടുനിന്നവർ അറിഞ്ഞിരുന്നില്ല…പിനീട് ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം കമ്പം സ്വദേശി വിഘ്നേശ്വരന്റേതാണെന്നു പോലീസ് തിരിച്ചറിയുകയായിരുന്നു…മകന്റെ സ്വഭാവദൂഷ്യമാണ് കൊല ചെയ്യാൻ പ്രേരിപ്പിച്ചതെന്നന്നാണ് അമ്മയുടെ മൊഴി.

സംഭവത്തിൽ വിഘ്നേശ്വരന്റെ അമ്മയെയും സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടി മാറ്റിയ വിഘ്നേശ്വരന്റെ തല ഒരു കിണറ്റിൽ നിന്നു കണ്ടെത്തി. കൈയും കാലും മറ്റൊരിടത്ത് കുളത്തിൽ ഉപേക്ഷിച്ചു. ഇതു കണ്ടെത്താൻ ഇന്നു തിരച്ചിൽ നടത്തും. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് വെള്ളം കൊണ്ടു പോകുന്ന കനാലിന്റെ സമീപത്തായി ചൂണ്ടയിട്ടു കൊണ്ടിരുന്നവരാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയ ഇവർ തോട്ടിൽ നിന്ന് ചാക്കെടുത്ത് അഴിച്ചു നോക്കിയപ്പോഴാണ് കൈയും കാലുകളും തലയുമറ്റ പുരുഷന്റെ മൃതദേഹം ചാക്കിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചു. ഇവരെ മുൻപ് കണ്ടിട്ടില്ലെന്നും, തമിഴിലാണ് സംസാരിച്ചതെന്നും ദൃക്സാക്ഷികൾ മൊഴി നൽകിയിരുന്നു. മൃതദേഹത്തിന്റെ നെഞ്ചിലും മുറിവിന്റെ പാടുണ്ടായിരുന്നു.

Loading...

കേസിന്റെ അന്വേഷണത്തിനായി 4 പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചിരുന്നു…എന്തായാലും സ്വഭാവ ദൂശ്യമുള്ള മകനെ ഒരുകാരണത്തലും വെട്ടി നുറുക്കി കൊല്ലേണ്ട ആവിശം ഒരമ്മക്കില്ല ഇന്ന് സമൂഹത്തിൽ സ്വന്ത മാതാപിതാക്കൾ തന്നെ മക്കളെ അതിക്രൂരമായി കൊന്ന് തള്ളുന്ന സംഭവങ്ങൾ വാർത്തകളിൽ നിറയുകയാണ് . സ്വന്തം സുഖത്തിനും സന്തോഷത്തിനുമായി അവരവരുടെ ജീവന്റെ ഭാഗമായ മക്കളെ നിഷ്‌കർഷം കൊല്ലുന്നു . സംരക്ഷിക്കേണ്ടവർ തന്നെ ജീവൻ അപായപ്പെടുത്തുന്ന കാഴ്ച…മക്കളുടെ കൊലപാതകത്തിൽ അച്ഛനമ്മമാർ പ്രതികളാക്കുന്നത് തുടർ കഥകളാകുകയാണ്…ചില സംഭവങ്ങളിൽ കാമുകി കമ്മുക്കന്മാരോടൊപ്പം ഒളിച്ചോടാൻ പിഞ്ചു കുഞ്ഞുങ്ങളെ കൊലപ്പെടുത്തുന്നു