ഉദയ്പുര്‍: പ്രമുഖ ബോളിവുഡ് നടിയും ബിഗ് ബോസ് 5 ടിവി റിയാലിറ്റിഷോ മത്സരാര്‍ഥിയുമായ പൂജ മിശ്രയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ ഉദയ്പുരില്‍ റാണി റോഡിലെ പഞ്ച നക്ഷത്ര ഹോട്ടലില്‍വെച്ചാണ് നടി പീഡനത്തിന് ഇരയായത്. ഉദയ്പുരില്‍ കലണ്ടര്‍ ഫോട്ടോ ഷൂട്ടിന് എത്തിയതായിരുന്നു ഇവര്‍.pooja22

ഏപ്രില്‍ 11 മുതല്‍ 15 വരെയുള്ള കാലയളവിലാണ് നടി ഹോട്ടലില്‍ താമസിച്ചിരുന്നത്. 11ാം തീയതി രാത്രിയാണ് മുറിയില്‍ അതിക്രമിച്ചു കയറിയ രണ്ടംഗ സംഘം നടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. അത്താഴ വിരുന്നില്‍ നല്‍കിയ ഭക്ഷണത്തില്‍ മയക്കുമരുന്നു കലര്‍ത്തി നല്‍കിയതാവാമെന്ന് സംശയിക്കുന്നതായി ഉദയ്പുരിലെ അംബമാതാ പൊലീസിന് നല്‍കിയ പരാതിയില്‍ നടി പറയുന്നു.
അത്താഴവിരുന്നിനും മദ്യപാനത്തിനും ശേഷം മുറിയിലെത്തിയ താന്‍ ഉറങ്ങിപോയെന്നും പിറ്റേന്ന് രാവിലെ ഉറക്കമുണര്‍ന്നപ്പോഴാണ് ലൈംഗിക പീഡനത്തിന് ഇരയായത് മനസിലാക്കിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. കൂടാതെ അക്രമികള്‍ പണവും സ്വര്‍ണാഭരണങ്ങളും മോഷ്ടിച്ചതായും പരാതിയില്‍ പറയുന്നുണ്ട്.

Loading...

ഐ.പി.സി 354, 379 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതായി ഡി.എസ്.പി ഗോപാല്‍ സിങ് ഭാട്ടി അറിയിച്ചു. നടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ഇതിന്‍െറ റിപ്പോര്‍ട്ട് നാളെ ലഭിക്കും. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.