പാലായില്‍ ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്; ഭീഷണിക്ക് പിന്നില്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയെന്ന് സംശയം

കോട്ടയം. 11ന് പാലാ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ഉള്‍പ്പെടെ മൂന്നിടത്ത് ബോംബ് വയ്്ക്കുമെന്ന് ഭീഷണിക്കത്ത്. കോട്ടയം സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫിസില്‍ ഉപേക്ഷിച്ച നിലയിലാണ് കത്ത് കണ്ടെത്തിയത്. ഭീഷണി സന്ദേശം ഉള്‍പ്പെടുന്ന രണ്ട് കത്തുകളാണ് കണ്ടെത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയ്ക്ക് 11ന് പാലായില്‍ സ്വീകരണം നല്‍കുവാന്‍ ഇരിക്കെയാണ് കത്ത് കണ്ടെത്തിയത്.

കത്തിന് പിന്നില്‍ മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണെന്നാണ് സംശയം. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെയും പാല മുന്‍സിപ്പല്‍ ചെയര്‍മാനെയും 2 കൗണ്‍സിലര്‍മാരെയുമാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും കത്തില്‍ പറയുന്നു. സിറ്റിണ്‍സ് ഓഫ് ഇന്ത്യ എന്ന പേരിലാണ് കത്ത് അവസാനിക്കുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

Loading...