നടിയും മോഡലുമായ അര്‍ഷി ഖാന്‍ ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍

മുംബൈ: പ്രശസ്ത നടിയും മോഡലുമായ അര്‍ഷി ഖാന്‍ ഉള്‍പ്പെട്ട വന്‍ പെണ്‍വാണിഭ സംഘം പിടിയില്‍. പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന സംഘത്തെ കഴിഞ്ഞദിവസമാണ് പൊലീസ് പിടികൂടിയത്. അസം സ്വദേശിയായ കൃഷ്‌ന കഫാലെ എന്നയാളുടെ നേതൃത്വത്തില്‍ അറോറ ക്യാമ്പ് ഹോട്ടല്‍ കേന്ദ്രീകരിച്ചായിരുന്ന സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഉന്നതര്‍ വന്നുപോകുന്നതിനെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഇടപാടുകാരെന്ന വ്യാജേനയാണ് പൊലീസ് സംഘത്തെ സമീപിച്ചത്.  രാത്രി ഹോട്ടലിലെത്തിയ പൊലീസ് സംഘം 16,000 രൂപയ്ക്കാണ് ഇടപാടുകള്‍ ഉറപ്പിച്ചത്. തുടര്‍ന്ന് ഏജന്റ് വേഷംമാറിയെത്തിയ പൊലീസുകാരനെ, അര്‍ഷിയുടെ മുറിയിലേക്ക് കടത്തിവിടുകയായിരുന്നു.

തൊട്ടുപിന്നാലെ കൂടുതല്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തുകയും ഏജന്റിനെയും സംഘത്തെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. അര്‍ഷി ഖാനെ ഏജന്റ് ചതിയില്‍പ്പെടുത്തിയാണ് ഹോട്ടലില്‍ എത്തിച്ചതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് അന്ന് രാത്രി തന്നെ പൊലീസ് അര്‍ഷി ഖാനെ റെസ്‌ക്യു ഹോമിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇവിടെ വച്ച് അര്‍ഷി ജീവനക്കാരെ അക്രമിച്ച ശേഷം ഓടിരക്ഷപ്പെട്ടെന്ന് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരങ്ങള്‍. പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ കാമുകിയാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന മോഡലാണ് അര്‍ഷി ഖാന്‍. തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞ് അഫ്രീദിയുടേതാണെന്നും അര്‍ഷി പറഞ്ഞിരുന്നു.