ഇല്ലിനോയ്‌സ്‌ യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ബാംഗ്ലൂരില്‍ ബോണ്‍ മാരോ യൂണിറ്റ്‌

പി. പി. ചെറിയാന്‍

ഇല്ലിനോയ്‌സ്‌: യൂണിവേഴ്സിറ്റി ഓഫ്‌ ഇല്ലിനോയ്‌സിന്‍െറ സഹകരണത്തോടെ ബാംഗ്ലൂര്‍ രാമയ്യ മെഡിക്കല്‍ കോളേജില്‍ അഞ്ച്‌ കിടക്കകളോടുകൂടിയ ബോണ്‍ മാരൊ ട്രാന്‍സ്‌ പ്ലാന്റ്‌ യൂണിറ്റ്‌ പ്രവര്‍ത്തനമാരംഭിച്ചു.

Loading...

ഇല്ലിനോയ്‌സ്‌ യൂണിവേഴ്സിറ്റി, ഹോസ്‌പിറ്റല്‍ ആന്റ്‌ ഹെല്‍ത്ത്‌ സയന്‍സ്‌ സിസ്‌റ്റം, ബ്ലഡ്‌ ആന്റ്‌ മാരോ ട്രാന്‍സ്‌ പ്ലാന്റ്‌ പ്രോഗ്രാം ഡയറക്‌ടര്‍ ഡോ. ഡാമിയാനോ റൊണ്ടലിയാണ്‌ യൂണിറ്റ്‌ സ്‌ഥാപിക്കുവാനവശ്യമായ നിര്‍ദ്ദേശങ്ങളും സഹകരണവും നല്‍കിയത്‌.

അന്തര്‍ദേശീയ നിലവാരമുളള ഇന്ത്യയിലെ ആദ്യ ബോണ്‍ മാരോ ട്രാന്‍സ്‌ പ്ലാന്റ്‌ പ്രോഗ്രാമാണ്‌ രാമയ്യ മെഡിക്കല്‍ കോളേജിലേതെന്ന്‌ ഇല്ലിനോയ്‌സ്‌ യൂണിവേഴ്സിറ്റി പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

കുറഞ്ഞ ചിലവില്‍ വളരെ സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നതിനുളള സജ്‌ജീകരണങ്ങളാണ്‌ ഇവിടെ തയ്യാറാക്കിയിരിക്കുന്നത്‌. രാമയ്യ മെഡിക്കല്‍ കോളേജ്‌ സന്ദര്‍ശിച്ച്‌ അമേരിക്കയില്‍ മടങ്ങിയെത്തിയ ഡയറക്‌ടര്‍ അഭിപ്രായപ്പെട്ടു.

ഇല്ലിനോയ്‌സ്‌ യൂണിവേഴ്സിറ്റി മൈക്രോ ബയോളജി അസോസിയേറ്റ്‌ ഡീന്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനായ എസ്‌. പ്രഭാകര്‍ രാമയ്യ സെന്ററിലെ ഡോക്‌ടര്‍മാരുമായി ആഗോള ആരോഗ്യ സംരക്ഷണ വിഷയങ്ങളെക്കുറിച്ച്‌ ചര്‍ച്ച നടത്തി. ഹീമോ ഗ്ലോബിനിലെ തകരാറുമൂലം ദുരിതമനുഭവിക്കുന്നത്‌ സൌത്ത്‌ ഈസ്‌റ്റ്‌ ഏഷ്യയിലെ രോഗികളാണെന്നും ഇവര്‍ക്ക്‌ ബോണ്‍ മാരെ ട്രാന്‍സ്‌ പ്ലാന്റേഷന്‍ ആവശ്യമാണെന്നും ഈ യൂണിറ്റ്‌ അതിന്‌ സഹായകരമാകുമെന്നും പ്രഭാകര്‍ പ്രത്യാശ പ്രകടിപ്പിച്ചു.