കിണറ്റിനകത്ത് കുഴല്‍ക്കിണര്‍ താഴ്ത്താനിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു

ആലപ്പുഴ : മണ്ണഞ്ചേരിയില്‍ കിണറ്റിലിറങ്ങിയ രണ്ടു പേര്‍ ശ്വാസംമുട്ടി മരിച്ചു. പൊന്നാട് അമ്പലക്കടവില്‍ കിണറ്റിനകത്ത് കുഴല്‍ക്കിണര്‍ താഴ്ത്താനിറങ്ങിയ രണ്ടു പേരാണു മരിച്ചത്. .അമ്പലക്കടവില്‍ ഹമീദ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പൊന്നാടന്‍ ലൈം ഇന്‍ഡസ്ട്രിയുടെ വളപ്പിലെ കിണറ്റിലാണ് അപകടം.മൂന്നു പേരാണ് കിണറ്റിലേക്കിറങ്ങിയത്. ഇവരില്‍ ജിത്ത് എന്ന തൊഴിലാളിയെ രക്ഷപ്പെടുത്തി.

മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല വാവട്ടം കുറഞ്ഞ കിണറായതാണ് അപകടത്തിനിടയാക്കിയത്.കുഴല്‍ക്കിണറിനുള്ള പൈപ്പ് താഴ്ത്തിയ ഉടനെ വെള്ളം പുറത്തേക്കു വരികയായിരുന്നു. ഒപ്പം ദുര്‍ഗന്ധം നിറഞ്ഞ വാതകവും. എട്ടു പടവുകളോളം ചെളി നിറഞ്ഞു. ഇതിലാണു രണ്ടു തൊഴിലാളികള്‍ പെട്ടുപോയത്. ഇവരെ രക്ഷിക്കാന്‍ രണ്ടു പേര്‍ കൂടി കിണറ്റിലേക്കിറങ്ങിയെങ്കിലും നാട്ടുകാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. അഗ്‌നിശമന സേനയെത്തി മൃതദേഹങ്ങള്‍ പുറത്തെടുത്തു.

Top