ലണ്ടന്‍: കോവിഡ് 19 രോഗത്തിന് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് ലോകം. രോഗം ബാധിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില ഗുരുതരം എന്ന് വിവരം. അദദ്ദേഗത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. രോഗ ലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഐ സി യു വിലേക്ക് മാറ്റിയത്. ഐ സി യുവില്‍ പ്രവേശിപ്പിക്കപ്പെട്ട ബോറിസ് ജോണ്‍സന്റെ ആരോഗ്യ ഗുരുതരം ആണെന്ന് മെഡിക്കല്‍ സംഘം വ്യക്തമാക്കി. കൂടുതല്‍ മെച്ചപ്പെട്ട പരിചരണം ലഭിക്കുന്നതിനായാണ് ബോറിസ് ജോണ്‍സനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയത് എന്നും അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.
പ്രധാനമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ അദ്ദേഹത്തിന്റെ താത്കാലിക ചുമതലകള്‍ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബിക്ക് നിര്‍വഹിക്കും. ഡൊമിനിക് റാബിയോട് ചുമതലകള്‍ വഹിക്കാന്‍ ബോറിസ് ജോണ്‍സന്‍ നിര്‍ദേശം നല്‍കിയതായി പ്രധാനമന്ത്രിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ മാസം 27നാണ് ബോറിസ് ജോണ്‍സന് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗ ലക്ഷണങ്ങള്‍ ശക്തമായതോടെ കഴിഞ്ഞ ഞായറാഴ്ച അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ഐ സി യുവില്‍ ചികിത്സയില്‍ കഴിയുന്ന ബോറിസ് ജോണ്‍സന് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാനാവട്ടെ എന്ന ആശംസയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്ത് എത്തി. സാധാരണ ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് മടങ്ങിയെത്താന്‍ ബോറിസിനാവട്ടെ എന്ന് മോദി ട്വീറ്റ് ചെയ്തു.