ലണ്ടന്‍:കോവിഡ് വ്യാപനത്തിനിടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ വസതിയില്‍ നിന്നും സന്തോഷകരമായ ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വീണ്ടും അച്ഛനായിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ബോറിസ് ജോണ്‍സണും പ്രതിശ്രുത വധു ക്യാരി സൈമണ്ട്‌സിനുമാണ് ആണ്‍കുഞ്ഞ് പിറന്നത്.
ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രിയായാി ചുമതലയേറ്റ ശേഷം ബോറിസും ക്യാരിയും ഒരുമിച്ചായിരുന്നു. കുഞ്ഞ് പിറന്ന കാര്യം ബോറിസ് ജോണ്‍സന്റെ ഔദ്യോഗിക വക്താവ് തന്നെയാണ് അറിയിച്ചത്. മുന്‍ ഭാര്യയായ മരീന വീലറുമായുള്ള ബന്ധത്തിലും ബോറിസ് ജോണ്ഡസന് മക്കളുണ്ട്. ഈ ബന്ധത്തില്‍ 4 മക്കളാണ് ബോറിസ് ജോണ്‍സണുള്ളത്. ഈ വര്‍ഷമാണ് ബോറിസ് ജോണ്‍സണ്‍ മരീനയുമായുള്ള ബന്ധം ഔദ്യോഗികമായി ഒഴിയുകയും ചെയ്തത്.
കൊവിഡ് ബാധിതനായി ബോറിസ് ജോണ്‍സണ്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നു. ക്വാറന്റൈനില്‍ കഴിയുമ്പോഴും അദ്ദേഹം ഭരണചുമതലകള്‍ നിര്‍വഹിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയോടു കൂടിയാണ് അദ്ദേഹം ഔദ്യോഗികമായി ചുമതലകളിലേക്ക് തിരിച്ചെത്തുകയും ചെയ്തത്. അതേസമയം ബ്രിട്ടനിലും കൊവിഡ് ബാധ രൂക്ഷമാണ്. 26,000ത്തിലധികം ആള്‍ക്കാരാണ് ഇതുവരെ ബ്രട്ടനില്‍ മരിച്ചത്.