നിരന്തരമായി പ്രണയാഭ്യര്‍ത്ഥന നിരസിച്ചു, കൗമാരക്കാരന്‍ പെണ്‍കുട്ടിയെ ചെയ്തത്

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് കൗമാരക്കാരന്‍ പണ്‍കുട്ടിയെ സിറിഞ്ച് കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കുമ്പനാട് കടപ്ര തട്ടേക്കാട് കുഴിയുഴത്തില്‍ അശ്വിന്‍ (18) ആണ് പെണ്‍കുട്ടിയെ ആക്രമിച്ച് അറസ്റ്റിലായത്. സിറിഞ്ചില്‍ എന്തോ ദ്രാവകം ഉണ്ടായിരുന്നെന്ന പെണ്‍കുട്ടിയുടെ മൊഴിയെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തിയെങ്കിലും കുഴപ്പമില്ലെന്നാണ് റിപ്പോര്‍ട്ട്.

മാന്നാറിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥികളായിരുന്ന ഇരുവരും തമ്മില്‍ മൂന്നു വര്‍ഷത്തെ പരിചയം ഉണ്ടെന്നു പോലീസ് പറഞ്ഞു. പലവട്ടം യുവാവ് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെങ്കിലും പെണ്‍കുട്ടി നിരസിച്ചിരുന്നു. ഒടുവില്‍ ശനിയാഴ്ച രാവിലെ പരുമലക്കടവ് പാലത്തില്‍ വെച്ച് ഇയാള്‍ പെണ്‍കുട്ടിയെ പിടിച്ചുനിര്‍ത്തി വീണ്ടും പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോഴും പെണ്‍കുട്ടി വിസമ്മതം അറിയിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ യുവാവ് സിറിഞ്ച് ഉപയോഗിച്ചു പെണ്‍കുട്ടിയെ കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് സിറിഞ്ച് ആറ്റില്‍ കളഞ്ഞു.

Loading...

പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തില്‍ ഓഫീസ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ് അറസ്റ്റിലായ അശ്വിന്‍.